Quantcast

ലീഗ് പ്രവർത്തകസമിതി യോഗം ഇന്ന്; മെമ്പർഷിപ്പ് കാമ്പയിനും പുനഃസംഘടനയും പ്രധാന ചർച്ച

സെപ്റ്റംബർ ആദ്യ വാരം തുടങ്ങുമെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ച മെമ്പർഷിപ് കാമ്പയിൻ ഇനിയും തുടങ്ങാനായിട്ടില്ല. സാങ്കേതികമായ കാരണങ്ങൾകൊണ്ടാണ് മെമ്പർഷിപ് കാമ്പയിൻ വൈകുന്നതെന്നാണ് നേതൃത്വം വിശദീകരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-09-14 02:04:25.0

Published:

14 Sept 2022 6:23 AM IST

ലീഗ് പ്രവർത്തകസമിതി യോഗം ഇന്ന്; മെമ്പർഷിപ്പ് കാമ്പയിനും പുനഃസംഘടനയും പ്രധാന ചർച്ച
X

മലപ്പുറം: മുസ് ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. മെമ്പർഷിപ്പ് കാമ്പയിനും, പുനഃസംഘടനയുമാകും യോഗത്തിൽ പ്രധാന ചർച്ച. സെപ്റ്റംബർ ആദ്യ വാരം തുടങ്ങുമെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ച മെമ്പർഷിപ് കാമ്പയിൻ ഇനിയും തുടങ്ങാനായിട്ടില്ല. സാങ്കേതികമായ കാരണങ്ങൾകൊണ്ടാണ് മെമ്പർഷിപ് കാമ്പയിൻ വൈകുന്നതെന്നാണ് നേതൃത്വം വിശദീകരിച്ചത്.

പുനഃസംഘടനക്ക് മുന്നോടിയായി നടപ്പിലാക്കുന്ന പാർട്ടി ഭരണഘടനാ ഭേദഗതിയും യോഗത്തിൽ പ്രധാന ചർച്ചയാകും. ദിവസങ്ങൾക്ക് മുമ്പ് ചെന്നൈയിൽ ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിലെ തീരുമാനങ്ങളും സംസ്ഥാന പ്രവർത്തക സമിതി യോഗത്തിലെ അജണ്ടയാകും.

TAGS :

Next Story