തദ്ദേശ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ തുടരാന്‍ മുസ്‌ലിം ലീഗ് ; മൂന്ന് ടേം കഴിഞ്ഞവര്‍ക്ക് സീറ്റ് നല്‍കിയേക്കില്ലെന്ന് പി.എം.എ സലാം
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ നടപ്പാക്കിയത് ഗുണം ചെയ്തുവെന്ന് പി.എം.എ സലാം പറഞ്ഞു

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലീഗില്‍ മൂന്ന് ടേം വ്യവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ നടപ്പാക്കിയത് ഗുണം ചെയ്തു.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ നടപ്പാക്കുന്നത് നേതൃ യോഗം ചേര്‍ന്ന് തീരുമാനിക്കും. തെരഞ്ഞെടുപ്പിന് ലീഗ് ഒരുങ്ങിയെന്നും പിഎംഎ സലാം മീഡിയവണിനോട് പറഞ്ഞു.
'തെരഞ്ഞെടുപ്പുകള്‍ക്ക് മുസ്‌ലീം ലീഗ് നേരത്തേ ഒരുക്കങ്ങള്‍ ആരംഭിക്കാറുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടി ഞങ്ങള്‍ തയ്യാറാണ്. തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പുതിയ തലമുറക്ക് അവസരങ്ങള്‍ നല്‍കാന്‍ ഇനിയും സാധിക്കും.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിനാണ് ടേം വ്യവസ്ഥയുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. ആ തീരുമാനം ഭേദഗതി വരുത്തണോയെന്ന് പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ചകളുണ്ടാകും. മൂന്ന് ടേം കഴിഞ്ഞവര്‍ക്ക് സീറ്റ് നല്‍കിയേക്കില്ല. മൊത്തത്തില്‍ മൂന്ന് ടേം വെച്ചപ്പോള്‍ അത് ഗുണമായിട്ടേ ഉള്ളൂ,' പി.എം.എ സലാം പറഞ്ഞു.
Adjust Story Font
16

