Quantcast

വികസന സദസുമായി സഹകരിക്കാൻ ലീഗ്; മലപ്പുറത്ത് നടത്തണമെന്ന് ജില്ലാ നേതൃത്വം

സംസ്ഥാനതലത്തിൽ യുഡിഎഫ് വികസന സദസ് ബഹിഷ്‌കരിക്കുമ്പോഴാണ് മലപ്പുറത്ത് ലീഗ് പിന്തുണ

MediaOne Logo

Web Desk

  • Updated:

    2025-09-19 12:53:55.0

Published:

19 Sept 2025 5:45 PM IST

വികസന സദസുമായി സഹകരിക്കാൻ ലീഗ്; മലപ്പുറത്ത് നടത്തണമെന്ന് ജില്ലാ നേതൃത്വം
X

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ വികസന സദസുമായി സഹകരിക്കാൻ മുസ്‌ലിം ലീഗ് തീരുമാനം. വികസന സദസ് മലപ്പുറത്ത് ഗംഭീരമായി നടത്തണമെന്ന് ലീഗ് മലപ്പുറം ജില്ലാ നേതൃത്വം പറഞ്ഞു. സംസ്ഥാനതലത്തിൽ യുഡിഎഫ് വികസന സദസ് ബഹിഷ്‌കരിക്കുമ്പോഴാണ് മലപ്പുറത്ത് ലീഗ് പിന്തുണക്കുന്നത്.

മലപ്പുറത്ത് ഗംഭീരമായി നടത്തണമെന്നും, സഹകരിച്ചില്ലെങ്കിൽ സിപിഎമ്മിന്റെ പരിപാടിയായി മാറുമെന്നും തദ്ദേശ സ്ഥാപന അധ്യക്ഷൻമാർക്കുള്ള ജില്ലാ ലീഗ് നേതൃത്വത്തിന്റെ സർക്കുലറിൽ പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനങ്ങൾ ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കാൻ ലഭിക്കുന്ന അവസരമാണിത്. പരിപാടിയിൽ പ്രവർത്തകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു.

അതേസമയം, വലിയ തോതിൽ പണം ചെലവഴിച്ച് വികസന സദസ് നടത്തുന്നതിനെ യുഡിഎഫ് അനുകൂലിക്കുന്നില്ലെന്ന് എം.എം ഹസൻ വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനത്തിനെതിരെ ജില്ലാ കമ്മിറ്റി തീരുമാനമെടുക്കാറില്ലെന്നും അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ നേതാക്കൾ ഇടപെട്ട് തിരുത്തുമെന്നും ഹസൻ പ്രതികരിച്ചു.

TAGS :

Next Story