പാലക്കാട് ജില്ലാ പഞ്ചായത്തിൽ പത്ത് സീറ്റ് വേണമെന്ന് മുസ്‌ലിം ലീഗ്; നിലവിൽ മത്സരിക്കുന്നത് അഞ്ച് സീറ്റിൽ
വാർഡ് വിഭജനം ജില്ലാതലത്തിൽ യുഡിഎഫിന് അനുകൂലമായി മാറിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിൽ ജയപ്രതീക്ഷയുണ്ടെന്നും ഗഫൂർ കൂട്ടിച്ചേർത്തു

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലാ പഞ്ചായത്തിൽ പത്ത് സീറ്റിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ്. ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഗഫൂൾ കോൽകളത്തിലാണ് ആവശ്യം ഉന്നയിച്ചത്. നിലവിൽ 5 സീറ്റിലാണ് മുസ്‌ലിം ലീഗ് മത്സരിക്കുന്നത്.
'പാലക്കാടിന്റെ രാഷ്ട്രീയം ഒരുപാട് മാറിയിട്ടുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പുകൾ അതാണ് തെളിയിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലും കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനനുസൃതമായ പദ്ധതികളുമായി മുസ്‌ലിം ലീഗും യുഡിഎഫും മുന്നോട്ട് പോകും. കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് പാർട്ടി ആലോചിക്കുന്നുണ്ട്.' ഗഫൂർ പറഞ്ഞു.
'ഔദ്യോഗികമായി പറയേണ്ടത് മുസ്‌ലിം ലീഗ് നേതൃത്വമാണ്. യൂത്ത് ലീഗ് എന്ന നിലക്ക് കൂടുതൽ സീറ്റ് ആവശ്യപ്പെടണമെന്ന് ലീഗ് നേതൃത്വത്തിന്റെ മുന്നിലേക്ക് നിർദേശം വെച്ചിട്ടുണ്ട്. പാർട്ടിക്കും അത്തരമൊരു ആഗ്രഹമുണ്ട്. കോൺഗ്രസ് കഴിഞ്ഞാൽ മുന്നണിയിലെ വലിയ കക്ഷിയായ മുസ്‌ലിം ലീഗിന് പത്ത് സീറ്റെങ്കിലും വേണം.' ഗഫൂർ മീഡിയവണിനോട് പറഞ്ഞു.
വാർഡ് വിഭജനം ജില്ലാതലത്തിൽ യുഡിഎഫിന് അനുകൂലമായി മാറിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിൽ ജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ അഞ്ച് സീറ്റുകളിലാണ് പാലക്കാട് മുസ്‌ലിം ലീഗ് മത്സരിക്കുന്നത്.
Adjust Story Font
16

