Quantcast

വഖഫ് ദേദഗതി നിയമം മുസ്‌ലിം വിരുദ്ധ പദ്ധതിയുടെ തുടർച്ചയെന്ന് മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് പ്രതിഷേധ സംഗമം

ന്യൂനപക്ഷങ്ങളുടെ പൗരാവകാശങ്ങളുടെ മേൽ കടന്നുകയറുന്ന വഖഫ് ഭേദഗതി നിയമം നടപ്പാക്കുകയില്ലെന്ന് തമിഴ്‌നാട്, പശ്ചിമബംഗാൾ സർക്കാറുകൾ തീരുമാനമെടുത്തതുപോലെ കേരളത്തിലും നിയമം നടപ്പാക്കരുതെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    26 April 2025 9:45 PM IST

വഖഫ് ദേദഗതി നിയമം മുസ്‌ലിം വിരുദ്ധ പദ്ധതിയുടെ തുടർച്ചയെന്ന് മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് പ്രതിഷേധ സംഗമം
X

കോഴിക്കോട്: രാജ്യത്തിന്റെ ആത്മാവായ ബഹുസ്വരതയെയും കാലാന്തരങ്ങളായി ഇന്ത്യ ഉയർത്തിപ്പിടിച്ചുകൊണ്ടിരിക്കുന്ന മതേതര നയങ്ങളെയും തകർത്തുകൊണ്ട് മുസ്ലിം സമുദായത്തിന്റെ മതസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാൻ സംഘ്പരിവാർ ഫാക്ടറികളിൽ ചുട്ടെടുത്ത വലഫ് ഭേദഗതി നിയമം മുസ്‌ലിം വിരുദ്ധ പദ്ധതിയുടെ തുടർച്ചയാണെന്ന് മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ഇന്ത്യൻ ജനതയുടെ അടിസ്ഥാന പ്രശ്‌നനങ്ങളിൽനിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമവുമാണ് നടക്കുന്നത്. ന്യൂനപക്ഷങ്ങളുടെ പൗരാവകാശങ്ങളുടെ മേൽ കടന്നുകയറുന്ന വഖഫ് ഭേദഗതി നിയമം നടപ്പാക്കുകയില്ലെന്ന് തമിഴ്‌നാട്, പശ്ചിമബംഗാൾ സർക്കാറുകൾ തീരുമാനമെടുത്തതുപോലെ കേരളത്തിലും നിയമം നടപ്പാക്കരുതെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.

പേഴ്‌സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാനാ ഫസ്ലൂർ റഹീം മുജദ്ദിദി അടുത്ത മാസം 5,6 തീയതികളിൽ എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. വഖഫ് സംരക്ഷണത്തിന്റെ പ്രചാരണത്തിന് വേണ്ടി ഓരോ പ്രദേശങ്ങളിലും ഒരു വാരം ആചരിക്കണമെന്നും ഈ മാസം 30ന് രാത്രി 9 മുതൽ 9.15 വരെ വിളക്കുകൾ അണച്ചു പ്രതിഷേധിക്കണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. ജമ്മു കാശ്മീരിലെ പെഹൽഗാമിൽ നടന്ന ഭീകര അക്രമണത്തെ സംഗമം അപലപിച്ചു. ഇതിനെത്തുടർന്ന് മുസ്ലിംകൾക്കെതിരെയുള്ള വിദ്വേഷപ്രചാരണങ്ങൾ അവസാനി പ്പിക്കാൻ സർക്കാർ നടപടി കൈകൊള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പേഴ്സണൽ ലോ ബോർഡ് പ്രതിഷേധ സംഗമം പ്രമേയം പാസാക്കി.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇ.ടി മുഹമ്മദ് ബഷീർ എം.പി അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി, നാസർ ഫൈസി കൂടത്തായി, കുട്ടിഹസ്സൻ ദാരിമി (സമസ്ത), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുൽ വഹാബ് എംപി, ഡോ. ഹുസൈൻ മടവൂർ (കേരള നദ്വതുൽ മുജാഹിദീൻ), പി. മുജീബ് റഹ്മാൻ( ജമാഅത്തെ ഇസ്ലാമി), അഡ്വ. മുഹമ്മദ് ഹനീഫ് (കെഎൻഎം മർകസുദ്ദഅവ), സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങൾ, (ജംഇയ്യതുൽ ഉലമാ ഹിന്ദ്, കേരള), എ. നജീബ് മൗലവി, (സംസ്ഥാന ജംഇയ്യതുൽ ഉലമാ), പ്രാഫ-എ.കെ. അബ്ദുൽ ഹമീദ് (കേരള മുസ്ലിം ജമായത്ത്), പി.എൻ അബ്ദുല്ലത്വീഫ് മദനി (വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ), ഡോ. ഫസൽ ഗഫൂർ (എംഇഎസ്), ഡോ. പി ഉണ്ണീൻ ( എംഎസ്എസ്. ഡോ.പി നസീർ ( മെക്ക), സി.എച്ച് ഹമീദ് (നൗഷണൽ ലീഗ്), ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്ലാമി), മുസമ്മിൽ കൗസരി, ഡോ. യൂസുഫ് മുഹമ്മദ് നദ്വി സംസാരിച്ചു.

TAGS :

Next Story