Quantcast

'നിലപാടിന്റെ അടിസ്ഥാനത്തിലാണ് നയം തീരുമാനിക്കുന്നത്, എൻ.എസ്.എസിനോട് പിണക്കമില്ല'; മാസപ്പടിയിൽ മൗനം പാലിച്ച് ഗോവിന്ദൻ

സമുദായിക നേതാക്കളുടെ കൈയിൽ മാത്രമല്ല വോട്ട് എന്നാൽ അവരുടെ കൈയിലും വോട്ട് ഉണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-08-14 06:58:49.0

Published:

14 Aug 2023 6:09 AM GMT

mv govindan
X

എംവി ഗോവിന്ദൻ

തിരുവനന്തപുരം: പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു സി.പി.എമ്മിന് എൻഎസ്എസിനോട് പിണക്കമില്ലെന്ന മറുപടി നൽകി സി.പി.എം സംസ്ഥാന സെക്രട്ടി എംവി ഗോവിന്ദൻ. സ്ഥാനാർഥിക്ക് ആരെ കണ്ട് വോട്ട് ചോ​ദിക്കാനുളള അവകാശമുണ്ട്. സുകുമാരൻ നായരെ കണ്ട് സഹായമഭ്യർഥിച്ചതിൽ തെറ്റില്ലെന്നും ​ഗോവിന്ദൻ പറ‍ഞ്ഞു.

സ്ഥാനാർഥി സന്ദർശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും സമുദായിക നേതാക്കളുടെ കൈയിൽ മാത്രമല്ല വോട്ട് എന്നാൽ അവരുടെ കൈയിലും വോട്ട് ഉണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി. എൻഎസ്എസിനോട് പിണക്കമില്ലെന്നും, അവരുടെ നിലപാടിനെയാണ് വിമർശിക്കുന്നത് എം.വി ഗോവിന്ദൻ കൂട്ടി ചേർത്തു. എൻഎസ്എസ് സമദൂരം എന്ന് പറയാറുണ്ട് പക്ഷെ അത് പാലിക്കാറില്ലെന്നും ​ഗോവിന്ദൻ തുറന്നടിച്ചു.

കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് നീക്കുകയാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇതിനെതിരെ സെപ്‌തംബർ 11 മുതൽ സമരം ശക്തമാക്കും. കൂടാതെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ഇടപെടുന്നുണ്ടെന്നും 30 ശതമാനം വിലക്കുറവിൽ സാധനങ്ങൾ വിൽക്കുമെന്നും എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ മാസപ്പടി വിവാദത്തെക്കുറിച്ചുള്ള ചോദ്യം തുടങ്ങിയപ്പോൾ എം.വി ഗോവിന്ദൻ വാർത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങി.

TAGS :

Next Story