'വെള്ളാപ്പള്ളി വര്‍ഗീയത പറയുന്നുണ്ട്, അതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല': എം.വി ഗോവിന്ദന്‍
വർഗീയ നിലപാടുകളോട് പ്രതിഷേധാത്മകമായ നിലപാടുകളാണ് സിപിഎം സ്വീകരിച്ചതെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി

കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയത പറയുന്നുണ്ടെന്നും അതിനോട് സിപിഎമ്മിന് യോജിപ്പില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വര്‍ഗീയ പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതെല്ലാം തെറ്റാണ്. ഇതിനോടെല്ലാം പ്രതിഷേധാത്മകമായ സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
വര്‍ഗീയധ്രുവീകരണത്തിനെതിരെ ശക്തമായി നിലകൊണ്ട പാര്‍ട്ടിയാണ് സിപിഎം. പുള്ളിപ്പുലിയുടെ പുലി എടുത്തുമാറ്റാന്‍ കഴിയാത്തത് പോലെ വര്‍ഗീയവാദികളില്‍ നിന്ന് വര്‍ഗീയത എടുത്തുമാറ്റാന്‍ കഴിയില്ല. നിങ്ങളുപയോഗിക്കുന്ന പദപ്രയോഗങ്ങള്‍ ഞങ്ങളും ഉപയോഗിക്കണമെന്ന് വാശിപിടിക്കാനാവില്ല. ഗോവിന്ദന്‍ വ്യക്തമാക്കി. മീഡിയവൺ നയതന്ത്രത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എല്ലാ വര്‍ഗീയതക്കും ഉന്നമുണ്ട്. വര്‍ഗീയവാദ നിലപാട് സ്വീകരിക്കുന്ന ഒരു സമീപനമല്ല വെള്ളാപ്പള്ളിയില്‍ കണ്ടിരുന്നത്. മതനിരപേക്ഷ നിലപാട് സ്വീകരിച്ചുകൊണ്ട് തിരിച്ചുവരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. വെള്ളാപ്പള്ളി വര്‍ഗീയതയാണ് പറയുന്നതെന്ന് നേരത്തേ സമ്മതിച്ചതാണല്ലോ. പൊതുസമൂഹത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള മുഖ്യധാരയിലേക്ക് അവരൊക്കെ മുന്നോട്ട് വരണമെന്നാണ് ഞങ്ങളുടെ അഭിപ്രായം'. ഗോവിന്ദന്‍ പറഞ്ഞു.
Adjust Story Font
16

