നിലമ്പൂരിൽ ആർഎസ്എസ് വോട്ടുലഭിക്കാനുള്ള കള്ളക്കളിയാണ് എം.വി ഗോവിന്ദൻ പയറ്റുന്നത്; രമേശ് ചെന്നിത്തല
സ്വരാജ് തങ്ങളെ രാഷ്ട്രീയം പഠിപ്പിക്കണ്ടെന്നും ആർഎസ്എസിനെ നിരോധിച്ച പാർട്ടിയാണ് കോൺഗ്രസെന്നും രമേശ് ചെന്നിത്തല

നിലമ്പൂർ: നിലമ്പൂരിൽ ആർഎസ്എസ് വോട്ടുലഭിക്കാനുള്ള കള്ളക്കളിയാണ് എം.വി ഗോവിന്ദൻ പയറ്റുന്നതെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിൽ ആർഎസ്എസുമായി കൂട്ടുകൂടിയെന്നും ബിജെപി വോട്ട് സിപിഎം ലക്ഷ്യമിടുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
അടിയന്തരാവസ്ഥയ്ക്ക് മുമ്പും ശേഷവും ആർഎസ്എസുമായി സിപിഎമ്മിന് ബന്ധമുണ്ടായിരുന്നെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 69 സീറ്റിൽ ധാരണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗോവിന്ദനോളം വളർന്നിട്ടില്ലല്ലോയെന്ന് ഗോവിന്ദന്റെ വാദം തള്ളിയ സ്വരാജിന് മറുപടിയായി അദ്ദേഹം കൂട്ടിച്ചേർത്തു. സ്വരാജ് തങ്ങളെ രാഷ്ട്രീയം പഠിപ്പിക്കണ്ടെന്നും ആർഎസ്എസിനെ നിരോധിച്ച പാർട്ടിയാണ് കോൺഗ്രസെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആർഎസ്എസുമായി ഒരിക്കലും യോജിക്കാത്ത പാർട്ടി കോൺഗ്രസ് മാത്രമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
Adjust Story Font
16

