'രാഷ്ട്രീയം പറയാതെ കുമ്പളങ്ങയെ പറ്റിയാണോ പറയുക'; വിഴിഞ്ഞം ഉദ്ഘാടന വേദിയിലെ രാഷ്ട്രീയ പരാമർശങ്ങളിൽ എം.വി ഗോവിന്ദൻ
അദാനിയെ സർക്കാരിന്‍റെ പാർട്ണർ ആയല്ല കാണുന്നത്

തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന വേദിയിലെ രാഷ്ട്രീയ പരാമർശങ്ങളിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രാഷ്ട്രീയം പറയാതെ കുമ്പളങ്ങയെ പറ്റിയാണോ പറയുക. കക്ഷി രാഷ്ട്രീയം പറയരുതായിരുന്നു. അദാനിയെ സർക്കാരിന്‍റെ പാർട്ണർ ആയല്ല കാണുന്നത്. അദാനിയുടെ സഹായത്തോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം കേന്ദ്രസർക്കാറിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. വികസന കാര്യങ്ങളിൽ സംസ്ഥാനവും കേന്ദ്രവും ഏകോപിതമായി നീങ്ങിയതിന്റെ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ആ വാക്കുകൾക്ക് നന്ദി പറഞ്ഞപ്പോൾ, പ്രധാനമന്ത്രി മറുപടി ചിരിയിലൊതുക്കി.. ആ ചിരിയുടെ അർഥം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പാലക്കാട്ട് പറഞ്ഞു.
Next Story
Adjust Story Font
16

