Quantcast

'ടി.കെ ​ഗോവിന്ദൻ വര്‍ഗ വഞ്ചകന്‍': എം.വി ജയരാജൻ

യുഡിഎഫിന്‍റെ പിന്തുണയും വാങ്ങി സിപിഎമ്മിനെ പരാജയപ്പെടുത്താമെന്ന് ടി.കെ ഗോവിന്ദൻ കരുതിയാൽ നടക്കില്ലെന്നും എം.വി ജയരാജൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-03-16 15:58:12.0

Published:

16 March 2026 9:27 PM IST

ടി.കെ ​ഗോവിന്ദൻ വര്‍ഗ വഞ്ചകന്‍: എം.വി ജയരാജൻ
X

കണ്ണൂർ: ടി.കെ ഗോവിന്ദൻ കാട്ടിയത് വർഗ വഞ്ചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ. പാർട്ടിയിൽ മത്സരിക്കാൻ കഴിവും പ്രാപ്തിയുമുള്ള നിരവധി പേരുണ്ട്. അത്തരക്കാരുള്ളപ്പോഴാണ് ഗോവിന്ദൻ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. കമ്മ്യൂണിസ്റ്റുകാർക്ക് ഭാര്യ എന്നത് പദവി അല്ല. ടി.കെ ഗോവിന്ദനുമായി നിരവധി തവണ സംസാരിച്ചുവെന്നും പാർട്ടിയെ വഞ്ചിക്കരുത് എന്ന് ആവശ്യപ്പെട്ടതായും എം.വി ജയരാജൻ.

പാർട്ടി തീരുമാനത്തോട് ഒപ്പം നിൽക്കാൻ ബാധ്യതപ്പെട്ട കമ്യൂണിസ്റ്റുകാരൻ ഒരിക്കാലും പാർട്ടിയെ ഒറ്റുകൊടുക്കാൻ പാടില്ല. അതാണ് ഇവിടെ സംഭവിച്ചത്. രാഷ്ട്രീയ വഞ്ചനയാണ് കാണിച്ചത്. ടി.കെ ഗോവിന്ദൻ പറഞ്ഞതൊന്നും വസ്തുതയല്ല. സംസ്ഥാന സെക്രട്ടറിക്ക് സ്ഥാനാർഥി നിർണയത്തിൽ പങ്കില്ല. പാർട്ടിയാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പി. ജയരാജനെ ഒതുക്കി വടകരയിൽ മത്സരിപ്പിച്ചുവെന്നും കെ.കെ. ശൈലജ ടീച്ചറെ മട്ടന്നൂരിൽനിന്ന് മാറ്റിയെന്നുമുള്ള വാദങ്ങൾ വസ്തുതാപരമല്ലെന്ന് അദ്ദേഹം കൂട്ടിചേർത്തു. യുഡിഎഫിന്‍റെ പിന്തുണയും വാങ്ങി സിപിഎമ്മിനെ പരാജയപ്പെടുത്താമെന്ന് ടികെ ഗോവിന്ദൻ കരുതിയാൽ നടക്കില്ലെന്നും എം.വി ജയരാജൻ പറഞ്ഞു.

TAGS :

Next Story