Quantcast

അനധികൃത ലേസർ ലൈറ്റും സബ് വൂഫറും; കായംകുളത്ത് രണ്ട് ടൂറിസ്റ്റ് ബസുകൾ പിടികൂടി, 1.20 ലക്ഷം രൂപ പിഴ

മൈസൂരുവിലേക്ക് വിദ്യാർത്ഥികളുമായി വിനോദയാത്ര പുറപ്പെട്ട ബസിനും മറ്റൊരു ടൂറിസ്റ്റ് ബസിനും എതിരെയാണ് നടപടി

MediaOne Logo

Web Desk

  • Published:

    26 Nov 2026 10:41 PM IST

mvd action against tourist buses
X

ആലപ്പുഴ: സ്കൂൾ വിദ്യാർത്ഥികളുമായി യാത്ര പുറപ്പെട്ട ടൂറിസ്റ്റ് ബസുകളിൽ അനധികൃത ലൈറ്റിംഗ്, സൗണ്ട് സംവിധാനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ബസുകൾ കായംകുളം ആർടിഒയുടെ നേതൃത്വത്തിലുള്ള സംഘം പിഴയിട്ടു. രണ്ട് ബസുകൾക്കുമായി ഏകദേശം 1.20 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. കറ്റാനത്തെ സ്കൂളിൽ നിന്ന് മൈസൂരുവിലേക്ക് യാത്ര തിരിച്ച ബസും ചെങ്ങന്നൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ടൂറിസ്റ്റ് ബസുമാണ് നടപടിക്ക് വിധേയമായത്.

കറ്റാനത്തെ സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുമായി മൈസൂരുവിലേക്ക് യാത്ര തിരിച്ച ബസ് കായംകുളം ജിഡിഎം ഓഡിറ്റോറിയത്തിന് സമീപം വെഹിക്കിൾ ഇൻസ്പെക്ടർമാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ബസിൽ അനധികൃതമായി സ്ഥാപിച്ച ലേസർ ലൈറ്റുകളും സബ് വൂഫറുകളും കണ്ടെത്തി. തുടർന്ന് ബസ് കസ്റ്റഡിയിലെടുത്ത് പിഴ ഈടാക്കി.

ഈ ബസിൽ വിദ്യാർത്ഥികളുടെ യാത്ര തുടരരുതെന്ന് സ്കൂൾ അധികൃതർക്ക് ഉദ്യോഗസ്ഥർ നിർദേശം നൽകി. ഇതോടെ സ്കൂൾ അധികൃതർ മറ്റൊരു വാഹനത്തിൽ വിദ്യാർത്ഥികളുടെ യാത്ര ക്രമീകരിച്ചു.

ചെങ്ങന്നൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ടൂറിസ്റ്റ് ബസിലും നിയമവിരുദ്ധമായ ലൈറ്റിംഗ്, സൗണ്ട് സംവിധാനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. രണ്ട് ബസുകൾക്കുമായി ഏകദേശം 1.20 ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്.

TAGS :

Next Story