Quantcast

തലക്ക് പിന്നിൽ അടിയേറ്റ പാടുകള്‍, മുഖത്ത് രക്തക്കറ; മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു

MediaOne Logo

Web Desk

  • Published:

    11 Feb 2022 9:01 AM IST

തലക്ക് പിന്നിൽ അടിയേറ്റ പാടുകള്‍, മുഖത്ത് രക്തക്കറ; മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു
X

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണത്തിൽ ദുരൂഹത. തലക്ക് പിന്നിൽ അടിയേറ്റ പാടുകള്‍ കണ്ടെത്തിയതോടെയാണ് മരണത്തില്‍ ദുരൂഹതയെന്ന ആരോപണം ഉയര്‍ന്നത്. മരിച്ച യുവതിയുടെ മുഖത്ത് രക്തക്കറയും കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയായ ജിയോ റാം ലോട്ട് എന്ന യുവതിയെയാണ് കഴിഞ്ഞദിവസം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതി മരിക്കുന്നതിന്‍റെ തലേദിവസം രാത്രി സഹതടവുകാർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇന്നലെ രാവിലെ 8 മണിക്കാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തില്‍ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി രണ്ട് പേർ തമ്മിൽ അടിപിടി ഉണ്ടായതിനെത്തുടര്‍ന്ന് ഇവരെ മറ്റൊരു റൂമിലേക്ക് മാറ്റിയിരുന്നുവെന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്ര സൂപ്രണ്ട് കെ.സി രമേശൻ പറഞ്ഞു. മാനസികാരോഗ്യ കേന്ദ്രം ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു.

TAGS :

Next Story