കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത
കഴുത്തിനേറ്റ മുറിവാണ് മരണകാരണം

എറണാകുളം:അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത.കഴുത്തിനേറ്റ മുറിവാണ് മരണകാരണം.അസ്വാഭാവിക മരണത്തിന് അങ്കമാലി പൊലീസ് കേസെടുത്തു.ആന്റണി -റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറയാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 9മണിയോടെയാണ് സംഭവം. കറുക്കുറ്റിയിലെ വീട്ടിൽ അമ്മൂമ്മയുടെ കൂടെ കുഞ്ഞിനെ കിടത്തിയതായിരുന്നു. തിരിച്ച് അമ്മ എത്തിയപ്പോഴാണ് കുഞ്ഞിനെ ചോര വാർന്നോലിക്കുന്ന രീതിയിൽ കാണുന്നത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 9:30കൂടി മരണം സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിന്റെ അമ്മൂമ്മയ്ക്ക് മാനസികപ്രശ്‌നങ്ങൾ ഉള്ളതായി നാട്ടുകാരും പറയുന്നു. പൊലീസും ഫോറൻസിക്കും പരിശോധന നടത്തുകയാണ്.
കുഞ്ഞിന്റെ അച്ഛന്റെയും അമ്മൂമ്മയുടെയും മൊഴി എടുത്തു. മൃതദേഹം അപ്പോളോ ആശുപത്രിയിലാണ്. അതേസമയം കുട്ടിയുടെ അമ്മൂമ്മയെ ബോധരഹിത ആയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.നാളെ കുട്ടിയുടെ പോസ്റ്റുമാർട്ടം നടപടികൾ നടക്കും
Adjust Story Font
16

