Quantcast

എന്‍. പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്ന് രേഖ; ശാരദ മുരളീധരന്‍ ചീഫ് സെക്രട്ടറിയായിരുന്ന കാലത്താണ് തീരുമാനം

സസ്‌പെന്‍ഷന്‍ നീട്ടിയത് ജയതിലക് ചീഫ് സെക്രട്ടറിയായപ്പോള്‍

MediaOne Logo

Web Desk

  • Updated:

    2025-06-21 03:54:02.0

Published:

21 Jun 2025 9:07 AM IST

എന്‍. പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്ന് രേഖ; ശാരദ മുരളീധരന്‍ ചീഫ് സെക്രട്ടറിയായിരുന്ന കാലത്താണ് തീരുമാനം
X

തിരുവനന്തപുരം: എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഏപ്രിലില്‍ തീരുമാനിച്ചിരുന്നു എന്ന് രേഖ. ശാരദ മുരളീധരന്‍ ചീഫ് സെക്രട്ടറിയായിരുന്ന കാലത്താണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്. ജയതിലക് ചീഫ്‌സെക്രട്ടറിയായപ്പോള്‍ സസ്‌പെന്‍ഷന്‍ നീട്ടുകയായിരുന്നു. എന്‍. പ്രശാന്തിന്റ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ചില കാരണങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു.

അദ്ദേഹത്തിന് എതിരെ ഇപ്പോള്‍ ഒരു അന്വോഷണവും പ്രഖ്യാപിച്ചിട്ടില്ലെന്നും തിരിച്ചെടുക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടികള്‍ തുടരുന്നതിന് തടസമാവില്ല തുടങ്ങിയ കാരണങ്ങളാണ് തിരിച്ചെടുക്കാനുള്ള ശുപാര്‍ഷയില്‍ റിവ്യൂ കമ്മിറ്റി നല്‍കിയത്.

അതേസമയം, തന്റെ സസ്‌പെന്‍ഷന് പിന്നില്‍ എന്താണ് നടന്നതെന്ന കാര്യങ്ങള്‍ പുറത്തുവിടുമെന്ന് എന്‍. പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കി. സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും വിവരാവകാശ പ്രകാരം തനിക്ക് ലഭിച്ചെന്നും ആരൊക്കെ എന്തൊക്കെ എഴുതിയെന്നും ആര് ആരെ തിരുത്തിയെന്ന് പുറത്തുവരുമെന്നും പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

TAGS :

Next Story