'നിങ്ങൾ ഞങ്ങളെ മൂക്കിൽ വലിക്കുമോ? വലിയ കൊലകൊമ്പന്മാർ വിചാരിച്ചിട്ട് കഴിഞ്ഞിട്ടില്ല'; ആര്‍ഷോക്ക് മറുപടിയുമായി എൻ. ഷംസുദ്ദീൻ എംഎൽഎ
മണ്ണാർക്കാട്ടെ സിപിഎം ഓഫീസിലേക്ക് പടക്കമെറിയാൻ ലീഗ് വേണ്ട

പാലക്കാട്: പി.എം ആർഷോയുടെ ഭീഷണി പ്രസംഗത്തിന് മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദ്ദീന്‍റെ മറുപടി. 'നിങ്ങൾ ഞങ്ങളെ മൂക്കിൽ വലിക്കുമോ?വലിയ കൊലകൊമ്പന്മാർ വിചാരിച്ചിട്ട് കഴിഞ്ഞിട്ടില്ല. പിന്നെയല്ലേ പുതിയ ആളുകൾ' എന്നും ഷംസുദ്ദീൻ പറഞ്ഞു.
'മണ്ണാർക്കാട്ടെ സിപിഎം ഓഫീസിലേക്ക് പടക്കമെറിയാൻ ലീഗ് വേണ്ട, സിപിഎമ്മുകാർ തന്നെ എറിയുന്നുണ്ട്'എന്നും എംഎൽഎ കൂട്ടിച്ചേര്‍ത്തു. സിപിഎം ഓഫീസിനു മുന്നിൽ ലീഗ് പ്രവർത്തകർ ആഹ്ളാദപ്രകടനം നടത്തിയതിനെ ചൊല്ലിയായിരുന്നു ആർഷോയുടെ ഭീഷണി പ്രസംഗം.
''പാതി മാത്രം അറിയാവുന്ന അഭ്യാസവുമായിട്ട് നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണല്ലോ. ആ അഭ്യാസവും മുഴുവനും അറിയാവുന്നവരാണ് മണ്ണാര്‍ക്കാട്ടെ സിപിഎമ്മെന്ന നല്ല ബോധ്യം ലീഗ് പ്രവര്‍ത്തകര്‍ അറിയണം. നിങ്ങൾക്ക് പാതി അറിയാവുന്ന അഭ്യാസവുമായിട്ട് പാതിരാത്രിയില്‍ ഇറങ്ങിയാല്‍ ഞങ്ങള്‍ക്ക് മുഴുവന്‍ അറിയാവുന്ന അഭ്യാസം നിങ്ങളെ പഠിപ്പിച്ചിരിക്കും. അങ്ങനെ ചെയ്യുകയാണെങ്കില്‍ പിന്നെ മണ്ണാര്‍ക്കാട്ട് ലീഗ് ഉണ്ടാവില്ലെന്നുമാണ്'' ആര്‍ഷോ ഭീഷണി മുഴക്കിയത്.
Adjust Story Font
16

