മണ്ണാര്‍ക്കാട്ട് നാലാം തവണയും എൻ.ഷംസുദ്ദീൻ?
മണ്ണാർക്കാട് നഗരസഭ ചെയർമാനായിരുന്ന ഫായിദ ബഷീറിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ സാദിഖലി തങ്ങളെ കണ്ടിരുന്നു

പാലക്കാട്: മണ്ണാർക്കാട് മണ്ഡലത്തിൽ നാലാം തവണയും മത്സരിക്കാനുള്ള ഒരുക്കത്തിലാണ് എൻ.ഷംസുദ്ദീൻ എംഎൽഎ. മുസ്‌ലിം ലീഗിന്‍റെ സ്ഥാനാർഥി വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പ്രദേശിക നേതാക്കളെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതിൽ തെറ്റില്ലെന്നും ഷംസുദ്ദീൻ മീഡിയവണിനോട് പറഞ്ഞു.
മണ്ണാർക്കാട് നഗരസഭ ചെയർമാനായിരുന്ന ഫായിദ ബഷീറിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ സാദിഖലി തങ്ങളെ കണ്ടിരുന്നു. ഷംസുദ്ദീൻ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടും മണ്ണാർക്കാട്ടെ ലീഗ് ഭാരവാഹികൾ ലീഗ് സംസ്ഥാന നേതാക്കളെ കണ്ടിരുന്നു.
Next Story
Adjust Story Font
16

