Quantcast

ദത്ത് വിവാദത്തിൽ ആരോപണ വിധേയയായ എൻ സുനന്ദയെ ബാലാവകാശ കമ്മീഷൻ അംഗമാക്കാൻ നീക്കം

സുനന്ദയുടെ അഭിമുഖം പൂര്‍ത്തിയായി

MediaOne Logo

Web Desk

  • Updated:

    2022-04-22 14:06:02.0

Published:

22 April 2022 3:41 PM IST

ദത്ത് വിവാദത്തിൽ ആരോപണ വിധേയയായ  എൻ സുനന്ദയെ ബാലാവകാശ കമ്മീഷൻ അംഗമാക്കാൻ നീക്കം
X

ദത്ത് വിവാദത്തിൽ ആരോപണ വിധേയായ ശിശുക്ഷേമ വകുപ്പ് അധ്യക്ഷ എൻ സുനന്ദയെ ബാലാവകാശ കമ്മീഷൻ അംഗമാക്കാൻ നീക്കം. സുനന്ദയുടെ അഭിമുഖം ഇന്ന് പൂര്‍ത്തിയായി. ബാലാവകാശ കമ്മീഷനിൽ ഉണ്ടായിരുന്ന രണ്ടൊഴിവുകളിലേക്കാണ് അഭിമുഖം നടന്നത്

ദത്ത് വിവാദത്തില്‍ സുനന്ദക്കെതിരെയും ഷിജുഖാനെതിരെയുമാണ് അനുപമയുടെ പരാതിയുണ്ടായിരുന്നത്. കുട്ടിയെ ആന്ധ്ര സ്വദേശികള്‍ കൈമാറിയതില്‍ സുനന്ദക്കും പങ്കുണ്ടെന്നായിരുന്നു അനുപമയുടം പരാതി. എന്നാല്‍ ഈ പരാതിയില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. കുട്ടികളുടെ അവകാശ നിഷേധത്തിലോ മനുഷ്യാവകാശ വിഷയങ്ങളിലോ ആരോപണ വിധേയയായ ആളെ ബാലാവകാശ കമ്മീഷന്‍ അംഗമായി നിയമിക്കരുത് എന്ന് നിയമുണ്ടായിരിക്കെ തന്നെയാണ് ഇങ്ങനെയൊരു നീക്കം

TAGS :

Next Story