Quantcast

ഹരിതയുടെ പരാതിയില്‍ ബാഹ്യ ഇടപെടല്‍ സംശയിക്കുന്നുവെന്ന് എം.എസ്.എഫ് ദേശീയ സെക്രട്ടറി

ഹരിത വിഷയത്തില്‍ ദേശീയ കമ്മിറ്റിയുടെ പേരില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണ്. അത്തരം ചര്‍ച്ചകള്‍ ദേശീയ കമ്മിറ്റിയില്‍ നടന്നിട്ടില്ലെന്നും കരീം വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    17 Aug 2021 5:56 PM IST

ഹരിതയുടെ പരാതിയില്‍ ബാഹ്യ ഇടപെടല്‍ സംശയിക്കുന്നുവെന്ന് എം.എസ്.എഫ് ദേശീയ സെക്രട്ടറി
X

ഹരിത സംസ്ഥാന ഭാരവാഹികള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ ബാഹ്യ ഇടപെടല്‍ സംശയിക്കുന്നുവെന്ന് എം.എസ്.എഫ് ദേശീയ സെക്രട്ടറി എന്‍.എ കരീം. പാര്‍ട്ടിയില്‍ കൊടുത്ത പരാതിയില്‍ പറയാത്ത കാര്യങ്ങളാണ് വനിതാ കമ്മീഷനില്‍ കൊടുത്ത പരാതിയിലുള്ളത്. ഹരിതക്കെതിരെ ലീഗ് നേതൃത്വം സ്വീകരിച്ചത് ഉചിതമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഹരിത വിഷയത്തില്‍ ദേശീയ കമ്മിറ്റിയുടെ പേരില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണ്. അത്തരം ചര്‍ച്ചകള്‍ ദേശീയ കമ്മിറ്റിയില്‍ നടന്നിട്ടില്ലെന്നും കരീം വ്യക്തമാക്കി.

അതിനിടെ ഹരിത നേതാക്കളുടെ പരാതിയില്‍ പി.കെ നവാസിനെതിരെ വെള്ളയില്‍ പൊലീസ് കേസെടുത്തു. എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

TAGS :

Next Story