Quantcast

നാദാപുരം ഷിബിൻ വധക്കേസ്; ആറ് പ്രതികൾ കസ്റ്റഡിയിൽ

വിദേശത്തുനിന്നു നെടുമ്പാശ്ശേരിയിൽ എത്തിയപ്പോഴാണ് പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2024-10-14 17:59:11.0

Published:

14 Oct 2024 9:42 PM IST

Nadapuram Shibin murder case; Six accused in custody
X

എറണാകുളം: നാദാപുരം ഷിബിൻ വധക്കേസിലെ ആറ് പ്രതികൾ കസ്റ്റഡിയിൽ. വിദേശത്തുനിന്നു നെടുമ്പാശ്ശേരിയിൽ എത്തിയപ്പോഴാണ് പിടിയിലായത്. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ വിദേശത്തു നിന്നെത്തിയില്ല. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്നുതന്നെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കും. പ്രതികളെ കോഴിക്കോട് എത്തിച്ചു.

തെയ്യമ്പാടി മുനീർ, വരാങ്കി താഴകുനി സിദ്ദീഖ്, കൊച്ചൻ്റെ വിട ജസീം, കടയം കോട്ടുമ്മൽ സമദ്, മനിയൻ്റെ വിട മുഹമ്മദ് അനീസ്, കളമുള്ളതിൽ താഴ കുനി ശുഹൈബ് എന്നിവരാണ് കസ്റ്റഡിയിലായത്. 2015 ജനുവരി 28നാണ് വെള്ളൂരിൽ വെച്ച് ഷിബിൻ കൊല്ലപ്പെട്ടത്.

TAGS :

Next Story