Quantcast

സാമൂഹിക പ്രവർത്തകൻ നൈനാൻ കെ ഉമ്മൻ നിര്യാതനായി

സലാല സെന്റ് സ്റ്റീഫൻസ് ഒർത്തോഡോക്‌സ് ചർച്ചിന്റെ കമ്മിറ്റിയംഗവും മുൻ ട്രസ്റ്റിയായിരുന്നു

MediaOne Logo

Web Desk

  • Published:

    17 Sept 2024 1:58 PM IST

Social activist Nainan K Oommen passed away
X

സലാല: രണ്ട് പതിറ്റാണ്ടിലധികമായി സലാലയിലെ സാമൂഹിക മണ്ഡലത്തിൽ പ്രവർത്തിച്ചിരുന്ന കാരിക്കോട്ട് നൈനാൻ കെ ഉമ്മൻ (51) നിര്യാതനായി. ആലപ്പുഴ മാവേലിക്കര പുന്നമൂട് സ്വദേശിയാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സലാല സെന്റ് സ്റ്റീഫൻസ് ഒർത്തോഡോക്‌സ് ചർച്ചിന്റെ കമ്മിറ്റിയംഗവും മുൻ ട്രസ്റ്റിയായിരുന്നു. നിരവധി ഭക്തി ആൽബങ്ങൾ നിർമിച്ചിട്ടുണ്ട്. അൽ കതീരി കമ്പനിയിൽ അഡ്മിനിസ്‌ട്രേറ്റീവ് മാനേജറായിരുന്നു.

ഭാര്യ ആനി നൈനാൻ സലാലയിൽ ഫാർമസിസ്റ്റാണ്. മകൻ നിതിൻ കെ. നൈനാൻ ആർകിടെക്ചറാണ്. മകൾ ലിവിന ആൻ നൈനാൻ ഇന്ത്യൻ സ്‌കൂൾ സലാല പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം പുന്നമൂട് മാർ ഗ്രിഗോറിയസ് സെമിത്തേരിയിൽ സംസ്‌കരിക്കും.

നിര്യാണത്തിൽ ഒർത്തോഡോക്‌സ് പള്ളിയിലെ ഫാദർ പി.ഒ. മത്തായി, കോൺസുലാർ ഏജൻറ് ഡോ. സനാതനൻ തുടങ്ങിയവർ അനുശോചിച്ചു.

TAGS :

Next Story