മലപ്പുറത്തിനെതിരായ വില കുറഞ്ഞ വിമർശനങ്ങൾക്ക് കഠിനാധ്വാനത്തിലൂടെയുള്ള നേട്ടങ്ങൾക്കൊണ്ട് ഞങ്ങളുടെ കുട്ടികൾ മറുപടി പറയും: നജീബ് കാന്തപുരം
വെള്ളാപ്പള്ളി നടേശൻ നടത്തിയ വിദ്വേശപരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറം: മലപ്പുറത്തെ കുറിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിദ്വേശപരാമർശത്തിന് മറുപടിയുമായി നജീബ് കാന്തപുരം എംഎൽഎ. മലപ്പുറത്തിനെതിരായ വില കുറഞ്ഞ വിമർശനങ്ങൾക്ക് കഠിനാധ്വാനത്തിലൂടെയുള്ള നേട്ടങ്ങൾക്കൊണ്ട് ഞങ്ങളുടെ കുട്ടികൾ മറുപടി പറയുമെന്ന് നജീബ് കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
88 കഴിഞ്ഞ ഒരു കടൽ കിഴവന്റെ സാമ്പത്തിക, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധത്തോട് മറുപടി പറയുന്നില്ല. ഒന്നുമില്ലായ്മയിൽ നിന്ന്, മുഴു പട്ടിണിയിൽ നിന്ന് കടുത്ത പരീക്ഷണങ്ങളിൽ നിന്ന്, തടഞ്ഞു വീഴാതെ മലപ്പുറത്തെ ഇത്രയും വളർത്തിയ ഒരു രാഷ്ട്രീയ പാർട്ടി അവർക്കുണ്ട്.
ആ പാർട്ടി തന്നെ അവരെ ഇനിയും മുന്നോട്ട് നയിക്കും. ഈ ക്ഷുദ്ര ജീവികൾക്ക് ഞങ്ങളുടെ കുട്ടികൾ മറുപടി പറയും. നിങ്ങൾ ഉപയോഗിക്കുന്ന വില കുറഞ്ഞ വാക്കുകൾ കൊണ്ടല്ല, അവർ കഠിനാധ്വാനം കൊണ്ട് വെട്ടിപ്പിടിക്കുന്ന അവരുടെ നേട്ടങ്ങൾ കൊണ്ടായിരിക്കും. ശ്രീ ശ്രീ വെള്ളാപ്പള്ളിജിക്ക് ഇതൊക്കെ കണ്ട് നെഞ്ച് പൊട്ടാൻ കാലം അവസരം നൽകട്ടെ..
Adjust Story Font
16

