'കാത്തിരുന്ന്, കാത്തിരുന്ന് പുഴ മെലിഞ്ഞു'; മെസ്സി കേരളത്തിലേക്കില്ലെന്ന വാര്‍ത്തയിൽ പരിഹാസവുമായി നജീബ് കാന്തപുരം
ഈ ഒക്ടോബറില്‍ വരാനാവില്ലെന്നാണ് അർജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പറയുന്നതെന്നായിരുന്നു മന്ത്രി അറിയിച്ചത്

മലപ്പുറം: ലയണൽ മെസ്സിയും അർജന്‍റീന ഫുട്ബോൾ ടീമും ഈ വർഷം കേരളത്തിലെത്തില്ലെന്ന കായികമന്ത്രി വി.അബ്ദുറഹ്മാന്‍റെ അറിയിപ്പിൽ പരിഹാസവുമായി നജീബ് കാന്തപുരം എംഎൽഎ. ''കാത്തിരുന്ന്, കാത്തിരുന്ന് പുഴ മെലിഞ്ഞു, കടവൊഴിഞ്ഞ് കാലവും കടന്ന് പോയ്'' അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഈ ഒക്ടോബറില്‍ വരാനാവില്ലെന്നാണ് അർജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പറയുന്നതെന്നായിരുന്നു മന്ത്രി അറിയിച്ചത്. ഒക്ടോബറിലെ കളി നടത്താനാകൂ എന്നാണ് സ്പോൺസറുടെ നിലപാടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
കരാർ പ്രകാരമുള്ള സമയക്രമം പാലിക്കാൻ കഴിയാത്തതിനാലാണ് അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്താത്തത്. അതേസമയം സ്‌പോൺസർ നൽകിയ ആദ്യഗഡു കരാർതുക എഎഫ്എ (അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ) മടക്കി നൽകില്ലെന്നാണ് സൂചന. കരാർ ലംഘനം നടന്നുവെന്നാണ് അർജന്‍റീന അസോസിയേഷന്‍റെ നിലപാട്. ഒക്ടോബറിൽ അർജന്‍റീന ടീം കേരളത്തിൽ വരുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
Adjust Story Font
16

