നന്തൻകോട് കൂട്ടക്കൊലക്കേസ്: പ്രതി കേഡൽ ജിൻസൺ രാജയുടെ അമ്മാവൻ മരിച്ചു
കേസിൽ നഷ്ടപരിഹാരമായി കോടതി വിധിച്ച 15 ലക്ഷം രൂപ ഏറ്റുവാങ്ങാതെ ജോസ് സുന്ദരൻ വിടവാങ്ങി

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്കേസ് പ്രതി കേഡൽ ജീൻസൺ രാജയുടെ അമ്മാവനും കേസിലെ ഒന്നാം സാക്ഷിയുമായ നന്തൻകോട് ബെയിൻസ് കോംപൗണ്ട് 115 സുന്ദരഭവനിൽ ജോസ് സുന്ദരം(65) അന്തരിച്ചു.
കേസിൽ മേയ് 13ന് വിധി വന്നിരുന്നു. സ്വന്തം വീടും സമ്പത്തും കേഡലിന്റെ അമ്മ ജീൻ പത്മയ്ക്ക് ജോസ് എഴുതിനൽകിയിരുന്നു. തന്റെ ചെലവിനായി മാസം 50,000 രൂപ നൽകണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. കേസിൽ നഷ്ടപരിഹാരമായി കോടതി വിധിച്ച 15 ലക്ഷം രൂപ ഏറ്റുവാങ്ങാതെയാണ് ജോസ് സുന്ദരൻ വിടവാങ്ങിയത്.
2017 ഏപ്രിൽ അഞ്ച്,ആറ് തീയതികളിലാണ് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയുമടക്കം കേഡൽ ജീൻസൺ കൊലപ്പെടുത്തിയത്. അഞ്ചാം തീയതി അമ്മ ഡോ.ജീൻ പത്മയെയാണ് കേഡൽ ആദ്യം കൊലപ്പെടുത്തിയത്.കമ്പ്യൂട്ടർ ഗെയിം കാണിക്കാം എന്ന് പറഞ്ഞ് വീടിന്റെ മുകളിലെ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയാണ് അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.
അന്ന് വൈകിട്ട് തന്നെ പിതാവ് റിട്ട. പ്രൊഫസർ രാജതങ്കം, സഹോദരി കാരോലിൻ എന്നിവരെ സമാനമായി കൊലപ്പെടുത്തി.ആറാം തീയതി ബന്ധുവായ ലളിത ജീനിനെയും കൊലപ്പെടുത്തുകയായിരുന്നു.
Adjust Story Font
16

