Quantcast

ലഹരി കൊലകളിൽ കൊച്ചി: ഒരാഴ്ചക്കിടെ നടന്നത് മൂന്ന് കൊലപാതകങ്ങള്‍

നടപടികൾ കടലാസിലൊതുങ്ങുന്നത് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാവുകയാണ്.

MediaOne Logo

Web Desk

  • Updated:

    2022-08-20 02:08:40.0

Published:

20 Aug 2022 1:53 AM GMT

ലഹരി കൊലകളിൽ കൊച്ചി: ഒരാഴ്ചക്കിടെ നടന്നത് മൂന്ന് കൊലപാതകങ്ങള്‍
X

കൊച്ചി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ഒരാഴ്ചയ്ക്കിടെ നടന്നത് മൂന്ന് കൊലപാതകങ്ങള്‍. ലഹരി പരിശോധനകൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും നടപടികൾ കടലാസിലൊതുങ്ങുന്നത് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാവുകയാണ്.

ആഗസ്ത് 11 വ്യാഴാഴ്ച രാത്രി എറണാകുളം ടൗൺ ഹാളിന് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടയുള്ളതർക്കത്തിൽ അപരിചതൻ്റെ കത്തിമുനയിൽ തീർന്നത് 35കാരന്റെ ജീവനാണ്. ഈ സംഭവത്തിലെ പ്രതിയാകട്ടെ ഇപ്പോഴും ഒളിവിലും. ലഹരിക്ക് അടിമയും ക്രിമിനൽ കേസിൽ പ്രതിയുമായ സുരേഷിനായി വലവിരിച്ചെന്ന് പോലീസ് അവകാശപ്പെടുന്നതിനിടയിൽ രണ്ട് ദിവസത്തിന് ശേഷം ഞായറാഴ്ച പുലർച്ചെ അടുത്ത കൊല. സൗത്ത് റയിൽവേ സ്റ്റേഷന് സമീപം വച്ചുണ്ടായ വാക്കുതർക്കത്തിൽ വരാപ്പുഴ സ്വദേശി 33കാരൻ കൊല്ലപ്പെട്ടു. ഈ കൊലയിലെ പ്രതികളും ലഹരിയിലായിരുന്നുവെന്നാണ് പോലീസ് റിപോർട്ട്.

നഗരവാസികളുടെ ഞെട്ടൽ മാറും മുൻപ് അടുത്ത കൊല കാക്കനാട്ടെ ഫ്ലാറ്റിൽ. ഇവിടെയും പ്രധാന വില്ലൻ ലഹരി തന്നെ. പരിശോധനകളുടെ കണക്കുകൾ ഇങ്ങനെ ഔദ്യോഗികമായി ഉണ്ടെങ്കിലും ലഹരി കടത്തും അതുവഴിയുള്ള കൊലപാതകങ്ങളും ആവർത്തിക്കുകയാണ്. പൊടിക്കൈ പ്രയോഗങ്ങൾക്കപ്പുറത്ത് ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകുമ്പോഴേ ഒരു പരിധി വരെ ലഹരി ബന്ധിത പ്രശ്നങ്ങളെ പ്രതിരോധിക്കാനാകൂ.

അതേസമയം, കാക്കനാട് ഫ്‌ലാറ്റിലെ കൊലപാതക കേസിൽ പ്രതി അർഷാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം ഫ്‌ലാറ്റിലെത്തിച്ച് തെളിവെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.



TAGS :

Next Story