Quantcast

'സൂംബ ഡാന്‍സില്‍ കാണുന്നത് ശരീരത്തോട് ഒട്ടിപിടിക്കുന്ന വസ്ത്രം; അധാര്‍മികതയെ പ്രാത്സാഹിപ്പിക്കുന്നു': നാസര്‍ ഫൈസി കൂടത്തായി

സൂംബയില്‍ അധാര്‍മികതയെ പ്രാത്സാഹിപ്പിക്കുന്ന രീതി കാണുന്നുണ്ടെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി

MediaOne Logo

Web Desk

  • Published:

    28 Jun 2025 11:07 AM IST

സൂംബ ഡാന്‍സില്‍ കാണുന്നത് ശരീരത്തോട് ഒട്ടിപിടിക്കുന്ന വസ്ത്രം; അധാര്‍മികതയെ പ്രാത്സാഹിപ്പിക്കുന്നു: നാസര്‍ ഫൈസി കൂടത്തായി
X

സൂംബയില്‍ അധാര്‍മികതയെ പ്രാത്സാഹിപ്പിക്കുന്ന രീതി കാണുന്നുണ്ടെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മിക്‌സഡായി നിര്‍ത്തുന്ന സംസ്‌കാരത്തിന്റെ ഭാഗമാണ് സൂംബ ഡാന്‍സ്. സൂംബ ഡാന്‍സില്‍ പൊതുവായി കണ്ടു വരുന്നത് ശരീരത്തോട് ഒട്ടിപിടിക്കുന്ന വിധത്തിലുള്ള വസ്ത്രമാണെന്നും ചില ഡാന്‍സുകളില്‍ അര്‍ധനഗ്നത കണ്ടുവരുന്നുണ്ടെന്നും അദ്ദേഹം മീഡിയവണ്ണിനോട് പറഞ്ഞു.

''ആണ്‍കുട്ടികളും പെണ്‍കുട്ടികളും മിക്‌സഡ് ആയി നില്‍ക്കുന്ന ക്യാംപെയിനുകള്‍ നേരത്തെ കലാലയങ്ങളില്‍ ഗവണ്‍മെന്റ് പാഠപുസ്തകത്തിന്റെ പേരില്‍ കൊണ്ടുവന്നിരുന്നു. സമസ്തയൊക്കെ അന്ന് തന്നെ അതിനെ എതിര്‍ത്തിരുന്നു. അതിന്റെ ഭാഗമായി ഗവണ്‍മെന്റ് ആസൂത്രീതമായി ചെയ്യുന്ന പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് സംശയിക്കേണ്ടി വരും.

അത്തരമൊരു സംസ്‌കാരത്തിലേക്ക് കുട്ടികള്‍ പോവാതിരിക്കാന്‍ കേരളത്തിലെ കുട്ടികളെ രക്ഷിതാക്കള്‍ ബോധവല്‍ക്കരിക്കണം. സ്ത്രീകളും പുരുഷന്മാരും മിക്‌സഡായ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നത് അധാര്‍മികത തന്നെയാണ്.

സൂംബ ഡാന്‍സില്‍ പൊതുവായി കണ്ടു വരുന്നത് ശരീരത്തോട് ഒട്ടിപിടിക്കുന്ന വിധത്തിലുള്ള വസ്ത്രമാണ്. ചില ഡാന്‍സുകളില്‍ അര്‍ധനഗ്നതയൊക്കെ കണ്ടുവരുന്നുണ്ട്. ഗവണ്‍മെന്റ് അതിന് ഇവിടെ നിര്‍ബന്ധിക്കുന്നുണ്ടെങ്കില്‍ അത് പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല. മറിച്ച് കുട്ടികള്‍ യൂണിഫോമില്‍ തന്നെ എത്തുകയാണെങ്കില്‍ ആ രീതിയെ എതിര്‍ക്കേണ്ടതില്ല.

പക്ഷേ, സൂംബ ഡാന്‍സ് എന്ന് പേര് ഇടുമ്പോള്‍ ഗുണകരമായ രീതിയില്‍ അല്ല സൂംബ ഡാന്‍സിന്റെ വസ്ത്ര ധാരണ രീതി കണ്ടുവരുന്നത്. സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും സെര്‍ച്ച് ചെയ്തപ്പോള്‍ കണ്ടത് അത്തരമൊരു രീതിയിലാണ്. അതിന് കലാലയങ്ങളില്‍ എത്രത്തോളം സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുണ്ടെന്ന് കണ്ടുവരേണ്ടതാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും മിക്‌സഡ് സംസ്‌കാരത്തില്‍ വളര്‍ന്നുവരുന്നത് കൊണ്ടാണ് ഞങ്ങള്‍ ഇതിനെ പ്രധാനമായും എതിര്‍ക്കുന്നത്,'' നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

TAGS :

Next Story