Quantcast

ദേശീയ ഗെയിംസ് അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് ആരംഭിക്കും

മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമാണ് ഗോവ ദേശീയ ഗെയിംസിൽ അത്‌ലറ്റിക്സിൽ കേരളത്തിന്റെ നേട്ടം

MediaOne Logo

Web Desk

  • Published:

    8 Feb 2025 7:55 AM IST

ദേശീയ ഗെയിംസ് അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് ആരംഭിക്കും
X

ഡെറാഡൂൺ: മുപ്പത്തെട്ടാം ദേശീയ ഗെയിംസ് അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. 51 പേരടങ്ങുന്ന സംഘമാണ് കേരളത്തിന് വേണ്ടി മത്സരിക്കുന്നത്. മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമാണ് ഗോവ ദേശീയ ഗെയിംസിൽ അത്‌ലറ്റിക്സിൽ കേരളത്തിന്റെ നേട്ടം.

പതിനായിരം മീറ്റർ ഓട്ടത്തോടെ രാവിലെ എട്ടുമണിക്ക് മത്സരങ്ങൾ ആരംഭിക്കും. വനിതാ വിഭാഗത്തിൽ റീജ അന്ന ജോർജ്ജ് മത്സരിക്കും. പോൾവാൾട്ടിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷയായ മരിയ ജയ്സനും കൃഷ്ണ റച്ചയും ഇന്ന് ഇറങ്ങും. കഴിഞ്ഞ ദേശീയ ഗെയിംസിൽ വെള്ളി നേടിയ താരമാണ് മരിയ. ഉച്ചയ്ക്ക് 2.15 ന് ആണ് മത്സരം.

ലോങ് ജംമ്പിൽ അനുരാഘ് സി.വി, ഡിസ്‌കസ് ത്രോയിൽ അലക്സ് തങ്കച്ചനും ഇന്ന് മത്സരിക്കാൻ ഇറങ്ങും. ഇന്റെർ യൂണിവേഴ്സിറ്റിയിൽ ദേശീയ റെക്കോർഡ് നേടിയ താരമാണ് അലക്സ്.

TAGS :

Next Story