Quantcast

മലപ്പുറം കൂരിയാട് നിർമാണത്തിനിടെ ദേശീയപാത തകർന്നു; മൂന്ന് വാഹനങ്ങൾക്ക് കേടുപാട്

സർവീസ് റോഡിലുണ്ടായിരുന്ന മൂന്ന് കാറുകൾക്ക് മുകളിലേക്കാണ് റോഡ് ഇടിഞ്ഞുവീണത്. യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    19 May 2025 4:40 PM IST

National Highway collapsed Vengara Kooriyad
X

മലപ്പുറം: വേങ്ങര കൂരിയാട് നിർമാണത്തിനിടെ ദേശീയപാത തകർന്നു. കൂരിയാട് ഓവർപാസിൽ മതിൽ തകർന്ന് സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. സംഭവസമയത്ത് റോഡിലുണ്ടായിരുന്ന മൂന്ന് കാറുകൾക്ക് കേടുപാടുണ്ടായി. കാർ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വാഹനങ്ങൾ വികെ പടിയിൽ നിന്നും മമ്പുറം-കക്കാട് റോഡിലൂടെ വഴിതിരിച്ചുവിടുകയാണ്.

റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളക്കെട്ടുള്ള പ്രദേശത്ത് വേണ്ടത്ര മണ്ണിട്ട് ഉയർത്താതെയാണ് ദേശീയപാതയുടെ പണി നടക്കുന്നത്. നേരത്തെയും റോഡിന്റെ പല ഭാഗവും ഇടിഞ്ഞിരുന്നു. നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി കലക്ടർക്കും നിർമാണക്കമ്പനിക്കും പരാതി നൽകിയിരുന്നു. ഇതിൽ നടപടിയൊന്നും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.

TAGS :

Next Story