സജി ചെറിയാന്റെ പ്രസ്താവനകളോട് യോജിക്കുന്നില്ല, തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനകളില്‍ നിന്ന് നേതാക്കള്‍ വിട്ടുനില്‍ക്കണം; മന്ത്രിക്കെതിരെ നാഷണൽ ലീഗ്
മലപ്പുറത്തെ ഇടതുപക്ഷ പ്രവർത്തകർക്ക് പണിയുണ്ടാക്കരുതെന്നും ടി.കെ ഹംസയെ വിജയിപ്പിച്ചത് മലപ്പുറത്തെ ജനങ്ങളാണെന്നും നാഷണൽ ലീഗ് പ്രസിഡന്റ് എ.പി അബ്ദുൽ വഹാബ് പറഞ്ഞു

കോഴിക്കോട്: മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് ഘടകകക്ഷി. സജി ചെറിയാന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് നാഷണല്‍ ലീഗ് പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു. തെറ്റിധാരണ ഉണ്ടാക്കുന്ന പ്രസ്താവനകളില്‍ നിന്ന് നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും വഹാബ് ആവശ്യപ്പെട്ടു.
'തെറ്റായ പരാമര്‍ശം സജി ചെറിയാന്‍ പിന്‍വലിക്കണം. എന്തിനാണ് ദ്വയാര്‍ഥ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നത്? മലപ്പുറത്തെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് പണിയുണ്ടാക്കരുത്. ടി.കെ ഹംസയെ വിജയിപ്പിച്ചത് മലപ്പുറത്തെ ജനങ്ങളാണ്. സമുദായങ്ങളുമായി ഐക്യമുണ്ടാക്കുന്നത് നല്ലത് തന്നെയാണ്. എന്നുകരുതി, ഏതെങ്കിലും സമുദായത്തെ മാറ്റി നിര്‍ത്തിയാവരുത്് ഐക്യം. നായാടി മുതല്‍ നസ്രാണി വരെ എന്ന് പറയുന്നതില്‍ പ്രശ്‌നമുണ്ട്. ഐക്യങ്ങളുടെ പാലം എല്ലാവരിലേക്കും നീട്ടാന്‍ സാധിക്കണം'. വഹാബ് വ്യക്തമാക്കി.
പിന്നീട് തിരുത്തേണ്ട പ്രസ്താവനകള്‍ നടത്തരുതെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ ലീഗ് യുഡിഎഫിനോട് കൂടുതല്‍ സീറ്റ് ചോദിക്കുമെന്നും എ.പി അബ്ദുല്‍ വഹാബ് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

