ഇഖ്റ ഹോസ്പിറ്റലിൽ ക്ലിനിക്കൽ ലബോറട്ടറി ദേശീയ സെമിനാർ
അഡ്വ. ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്തു. കോൺഫറൻസിൽ കേരളത്തിലെ വിവിധ കോളജുകളിൽ നിന്നുള്ള പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർത്ഥികൾ, ലബോറട്ടറി മേധാവികൾ ഉൾപ്പടെ 100 ലധികം വരുന്ന പ്രതിനിധികൾ പങ്കെടുത്തു.

കോഴിക്കോട്: ഇഖ്റ ഹോസ്പിറ്റൽ ഡിപാർട്മെന്റ് ഓഫ് ക്ലിനിക്കൽ ലബോറട്ടറി സർവ്വീസസ്, അമേരിക്കൻ സൊസൈറ്റി ഫോർ മൈക്രോബയോളജിയുടെ പിന്തുണയോടെ സംഘടിപ്പിച്ച ലാബ് വേഴ്സ് 25 സി.എം.ഇ ശ്രദ്ധേയമായി. വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്ലാം സെമിനാർ ഹാളിൽ നടന്ന കോൺഫറൻസിൽ കേരളത്തിലെ വിവിധ കോളജുകളിൽ നിന്നുള്ള പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർത്ഥികൾ, ലബോറട്ടറി മേധാവികൾ ഉൾപ്പടെ 100 ലധികം വരുന്ന പ്രതിനിധികൾ പങ്കെടുത്തു.
ശിൽപശാലയിൽ ദേശീയതലത്തിൽത്തന്നെ പ്രഗത്ഭരായ അഞ്ച് അക്കാദമിക് വിദഗ്ധർ വിവിധ സെഷനുകളിലായി വിഷയങ്ങൾ അവതരിപ്പിച്ചു. ലബോറട്ടറി ടെസ്റ്റിംഗ് മേഖലയിലെ ഏറ്റവും പുതിയ പ്രവണതകൾ പരിചയപ്പെടുത്തുന്നതും ഈ മേഖലയിൽ മികച്ച പാടവമുള്ളവരെ വളർത്താൻ വഴിയൊരുക്കുന്നതുമായി പരിപാടി.
അഡ്വ. ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്തുഅഡ്വ. ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ലബോറട്ടറി മേഖല ചൂഷണത്തിന്റെയും തട്ടിപ്പുകളുടെയും മാർഗമാകാതെ, കുറഞ്ഞ ചെലവിൽ രോഗനിർണയത്തിനുള്ള ഉപാധിയായി മാറേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വാസ്യത സംരക്ഷിക്കുക എന്നത് ഓരോ പ്രൊഫഷണലുകളുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇഖ്റ ഹോസ്പിറ്റൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. പി.സി അൻവർ, ജെ.ഡി.റ്റി ഇസ്ലാം സെക്രട്ടറി ഡോ. വി. ഇദ്രീസ്, ഇഖ്റ ഹോസ്പിറ്റൽ സെന്റർ ഫോർ റിസേർച് ആൻഡ് ഡെവലപ്മെന്റ് ചെയർമാൻ ഡോ. ഫിറോസ് അസീസ്, ലബോറട്ടറി ഡയറക്ടർ ഡോ. ആയിഷ ഖാദർ, ക്ലിനിക്കൽ ലബോറട്ടറി മേധാവി ഡോ. ജാവേദ് അഹമ്മദ്, റിസേർച് വിഭാഗം മേധാവി ഡോ. വാജിദ് എൻ.വി, എന്നിവർ സംബന്ധിച്ചു.
Adjust Story Font
16

