Quantcast

പി.ടി.എ റഹീമിന്റെ എൻ.എസ്.സിയിൽനിന്ന് വന്നവർക്ക് നാഷണൽ യൂത്ത് ലീഗുമായി ബന്ധമില്ല: എൻ.വൈ.എൽ

'എൻ.എസ്.സിയിലെ രാഷ്ട്രീയ വേസ്റ്റുകളെയാണ് പി.ടി.എ റഹീം എം.എൽ.എ സ്വയം മാറിനിന്ന് ഇന്ത്യൻ നാഷണൽ ലീഗിൽ ലയിപ്പിച്ചത്. ഇത് പി.ടി.എ റഹീം എം.എൽ.എ ഐ.എൻ.എല്ലിനോട് ചെയ്ത കൊടും ചതിയാണ്'

MediaOne Logo

Web Desk

  • Published:

    26 July 2022 11:49 AM GMT

പി.ടി.എ റഹീമിന്റെ എൻ.എസ്.സിയിൽനിന്ന് വന്നവർക്ക് നാഷണൽ യൂത്ത് ലീഗുമായി ബന്ധമില്ല: എൻ.വൈ.എൽ
X

കോഴിക്കോട്: പി.ടി.എ റഹീം എം.എൽ.എയുടെ നാഷണൽ സെക്കുലർ കോൺഫറൻസിൽനിന്ന് വന്നവർ തട്ടിക്കൂട്ടിയ നാഷണൽ യൂത്ത് ലീഗ് കമ്മിറ്റിക്ക് സംസ്ഥാന കമ്മിറ്റിയുമായി ബന്ധമില്ലെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീർ പയ്യനങ്ങാടിയും ജനറൽ സെക്രട്ടറി ഫാദിൽ അമീനും പ്രസ്താവനയിൽ പറഞ്ഞു. നാഷണൽ യൂത്ത് ലീഗിന്റെ പേരിൽ വ്യാജ കമ്മിറ്റി ഉണ്ടാക്കി വിഘടിത പ്രവർത്തനം നടത്താൻ ശ്രമിക്കുന്ന ഇത്തരം രാഷ്ട്രീയ അൽപ്പന്മാരെ നിലക്കുനിർത്താൻ പി.ടി.എ റഹീം എം.എൽ.എ തയ്യാറാകണം. എൻ.എസ്.സിയിലെ രാഷ്ട്രീയ വേസ്റ്റുകളെയാണ് പി.ടി.എ റഹീം എം.എൽ.എ സ്വയം മാറിനിന്ന് ഇന്ത്യൻ നാഷണൽ ലീഗിൽ ലയിപ്പിച്ചത്. ഇത് പി.ടി.എ റഹീം എം.എൽ.എ ഐ.എൻ.എല്ലിനോട് ചെയ്ത കൊടും ചതിയാണ്. ഇവർ മുസ്‌ലിം ലീഗിന് വേണ്ടി ഐ.എൻ.എല്ലിലും ഇടതുപക്ഷത്തും വിഘടിത പ്രവർത്തനം നടത്തുകയാണ്. നാഷണൽ യൂത്ത് ലീഗിന്റെ പേരും പതാകയും ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

TAGS :

Next Story