Quantcast

നൗഷാദ് ഒളിവിൽ കഴിഞ്ഞത് കൊടുംകാട്ടിനുള്ളിലെ വീട്ടില്‍; മൊബൈൽ റേഞ്ചുമില്ല

തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നൗഷാദിൻ്റെ താമസസ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ഇവിടെനിന്ന് ഡയറിയടക്കമുള്ളവ കണ്ടെടുത്തിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-07-29 02:04:50.0

Published:

29 July 2023 1:26 AM GMT

Naushad was absconding in Thommankuthu forest area, Naushad missing case, Pathanamthitta Naushad missing case, Noushad missing case
X

നൗഷാദ്, തൊമ്മന്‍കുത്തില്‍ താമസിച്ചിരുന്ന വീട്

പത്തനംതിട്ട: കലഞ്ഞൂരിൽനിന്ന് കാണാതായ നൗഷാദ് ഒളിവിൽ കഴിഞ്ഞത് തൊടുപുഴ തൊമ്മൻകുത്ത് വനാതിർത്തി മേഖലയിൽ. കുഴിമറ്റത്തുള്ള കൃഷിയിടത്തിലെ ജോലിക്കാരനായായിരുന്നു നൗഷാദിൻ്റെ ഒന്നര വർഷക്കാലത്തെ ഒളിവുജീവിതം. ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്നായിരുന്നു ഭാര്യ അഫ്സാനയുടെ വെളിപ്പെടുത്തൽ.

തൊമ്മൻകുത്തിനോടനുബന്ധിച്ചുള്ള കുടിയേറ്റ കാർഷിക ഗ്രാമമാണ് കുഴിമറ്റം. നിബിഡവനത്താൽ ചുറ്റപ്പെട്ട പ്രദേശം. കാട്ടാനയും കാട്ടുപന്നിയുമൊക്കെ വിഹരിക്കുന്നയിടം. മൊബൈൽ റേഞ്ചുമില്ല. നേരത്തെ അന്‍പതിലേറെ കുടുംബങ്ങളുണ്ടായിരുന്ന ഇവിടെ ഇന്നുള്ളത് 11 കുടുംബങ്ങൾ മാത്രമാണ്. ജനവാസമേഖലയിൽനിന്ന് ആറ് കിലോമീറ്റർ മാറി ഈ റബർ തോട്ടത്തിലെ വീട്ടിലായിരുന്നു നൗഷാദിൻ്റെ താമസം.

ഇടയ്ക്ക് തൊമ്മൻകുത്തിലെത്താറുള്ള നൗഷാദിനെ പലചരക്ക് കടക്കാരനായ രാജേഷാണ് തിരിച്ചറിഞ്ഞത്. പ്രദേശവാസിയും തൊടുപുഴ ഡിവൈ.എസ്.പി ഓഫീസിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ ജെയ്മോൻ സ്ഥലമുടമ സന്തോഷിൻ്റെ സഹായത്തോടെ നൗഷാദാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

നൗഷാദിനെ കൂടൽ പൊലീസിന് കൈമാറിയ ശേഷം തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നൗഷാദിൻ്റെ താമസസ്ഥലത്തെത്തി പരിശോധന നടത്തി. നൗഷാദിൻ്റെ ഡയറിയടക്കമുള്ളവ കണ്ടെടുത്തിട്ടുണ്ട്. ഒന്നര വർഷത്തെ ഒളിവുജീവിതത്തിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Summary: Naushad, who went missing from Kalanjoor, Pathanamthitta, was absconding in Thodupuzha Thommankuthu forest area.

TAGS :

Next Story