Quantcast

ഹൈക്കോടതി ഇടപെടൽ; പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിന്ന് നവകേരള വേദി മാറ്റി

സുവോളജിക്കൽ പാർക്കിൽ വേദി അനുവദിച്ചത് എന്തിനെന്ന് ഹൈക്കോടതി ചോദ്യമുന്നയിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    1 Dec 2023 9:18 PM IST

Navakerala venue was shifted from Puthur Zoological Park
X

തൃശൂർ ഒല്ലൂരിലെ നവകേരള സദസിന്റെ വേദി പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിന്നും മാറ്റിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സുവോളജിക്കൽ പാർക്കിൽ വേദി അനുവദിച്ചത് എന്തിനെന്ന് ഹൈക്കോടതി ചോദ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ വേദി മാറ്റിയതായി അറിയിച്ചത്.

മൃഗശാലയല്ല, കാർ പാർക്കിങ്ങാണ് പരിപാടിക്കായി അനുവദിച്ചിട്ടുള്ളത് എന്നായിരുന്നു സുവോളജിക്കൽ പാർക്കിന്റെ ഡയറക്ടറുടെ വിശദീകരണം. എന്നാൽ പാർക്കിന്റെ സ്ഥലം വന്യജീവി സംബന്ധമായ പരിപാടികൾക്ക് മാത്രമേ അനുവദിക്കാവൂ എന്ന് കേന്ദ്രസർക്കാരും നിലപാടെടുത്തു.

നവകേരള സദസ്സിനായി സ്ഥലം അനുവദിക്കാൻ ആകില്ലെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ പരാമർശവും നടത്തിയിരുന്നു. . സുവോളജിക്കൽ പാർക്കിൽ പരിപാടി നടത്തുന്നത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് നൽകിയ ഹരജി ഹൈക്കോടതി തീർപ്പാക്കി.

TAGS :

Next Story