'നൽകാവുന്ന എല്ലാ സ്ഥാനങ്ങളും ഇതിനകം പാർട്ടി നൽകി'; മന്ത്രി എ.കെ ശശീന്ദ്രനെതിരെ എന്‍സിപിയില്‍ പടയൊരുക്കം
ഇനി മത്സരിക്കില്ലെന്ന് ശശീന്ദ്രൻ നേരത്തെ പാർട്ടിയെ അറിയിച്ചിരുന്നുവെന്നും എന്‍സിപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മുക്കം മുഹമ്മദ് മീഡിയവണിനോട് പറഞ്ഞു

കോഴിക്കോട്: മന്ത്രി എ.കെ ശശീന്ദ്രനെതിരെ എന്‍സിപിയില്‍ പടയൊരുക്കം. ശശീന്ദ്രൻ ഇനി മത്സരിക്കില്ലെന്ന് എന്‍സിപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മുക്കം മുഹമ്മദ് മീഡിയവണിനോട് പറഞ്ഞു. 'നൽകാവുന്ന എല്ലാ സ്ഥാനങ്ങളും ഇതിനകം പാർട്ടി ശശീന്ദ്രന് നൽകി. ഇനി മത്സരിക്കില്ലെന്ന് ശശീന്ദ്രൻ നേരത്തെ പാർട്ടിയെ അറിയിച്ചിരുന്നുവെന്നും പകരം വരുന്ന സ്ഥാനാർഥിക്കായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുക്കം മുഹമ്മദ് പറഞ്ഞു.
'മന്ത്രി യുവാക്കൾക്കായി വഴിമാറുമെന്നും പകരം വരുന്ന സ്ഥാനാർഥിക്കായി പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.അധികാരക്കൊതി മൂത്ത ഒരാളല്ല എ.കെ ശശീന്ദ്രൻ. നൽകാവുന്ന എല്ലാ സ്ഥാനങ്ങളും ഇതിനകം പാർട്ടി ശശീന്ദ്രന് നൽകി. പാർട്ടിയും പൊതുജനങ്ങളും പ്രദേശവാസികളും ശശീന്ദ്രൻ ഇനി മത്സരിക്കില്ല എന്ന തീരുമാനത്തിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ കോപ്പുകൂട്ടുന്നതിനിടെയാണ് പാർട്ടിയിലെ പടയൊരുക്കം നടക്കുന്നത്.
Adjust Story Font
16

