Quantcast

എൻസിപിയിലെ പോര്; പി.സി.ചാക്കോയുടെ രാജിയിൽ പ്രതികരിച്ച് നേതാക്കൾ

പാർട്ടിക്കുള്ളിൽ പോര് രൂക്ഷമായ സാഹചര്യത്തിലാണ് പിസി ചാക്കോയുടെ രാജിവെച്ചത്

MediaOne Logo

Web Desk

  • Updated:

    2025-02-13 09:37:24.0

Published:

13 Feb 2025 11:59 AM IST

എൻസിപിയിലെ പോര്; പി.സി.ചാക്കോയുടെ രാജിയിൽ പ്രതികരിച്ച് നേതാക്കൾ
X

തിരുവനന്തപുരം: എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം പി.സി ചാക്കോയുടെ രാജി ഞെട്ടിക്കുന്ന വാർത്തയായിരുന്നുവെന്ന് തോമസ് കെ.തോമസ്. എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും താൻ പിന്തുണയ്ക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ.

പാർട്ടിക്കുള്ളിൽ പോര് രൂക്ഷമായ സാഹചര്യത്തിലാണ് പിസി ചാക്കോയുടെ രാജിവെച്ചത്. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന് രാജിക്കത്ത് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, ഇതിൽ പ്രതികരിച്ച് മറ്റു നേതാക്കൾ രംഗത്തെത്തി.

പി.സി ചാക്കോ രാജിക്കാര്യം ആരുമായും ചർച്ച ചെയ്തിരുന്നില്ലെന്നും രാജിയോടെ പാർട്ടി നടുക്കടലിൽ ആയെന്നും തോമസ്.കെ.തോമസ് പറഞ്ഞു, എ.കെ ശശീന്ദ്രനുമായി പ്രശ്നങ്ങളില്ലെന്നും തോമസ് വ്യക്തമാക്കി. അതേസമയം, എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും താൻ പിന്തുണയ്ക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. അധ്യക്ഷസ്ഥാനത്തേക്ക് ആരും അയോഗ്യരല്ല. പി.സി ചാക്കോ സ്വമേധയാ രാജിവച്ചതാണെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.

ആഭ്യന്തര പ്രശ്നങ്ങൾ എൻ.സി.പി സംസ്ഥാന ഘടകത്തെ പിടിച്ചു കുലിക്കിയ കാലം. എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ അന്ന് ഒരുമിച്ച് ഇറങിയവരാണ് പി.സി ചാക്കോയും തോമസ് കെ തോമസും. അതിൽ തോമസ് കെ തോമസിനെ തന്നെ തനിക്ക് ഒപ്പം ചേർത്താണ് എ.കെ ശശീന്ദ്രൻ്റെ മറുപടി. സംസ്ഥാന കമ്മറ്റിയിലും ഭൂരിഭാഗത്തിൻ്റെ പിന്തുണ ഉറപ്പിക്കാനായും ഇവർക്കായി. ഇതോടെ രാജിവെക്കുകയല്ലാതെ മറ്റ് വഴികൾ പി.സി ചാക്കോയക്ക് മുന്നിൽ ഇല്ലാതായി. ചാക്കോ രാജിവെച്ചതിന് പിന്നാലെ തോമസ് കെ തോമസിനെ അധ്യക്ഷനാക്കണമെന്ന് ശശീന്ദ്രൻ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു. പിന്നാലെ മുതിർന്ന കേന്ദ്ര നേതാക്കളെ ഫോണിൽ വിളിച്ച് തോമസ് കെ തോമസ് പിന്തുണ തേടി. കൂടുതൽ ചർച്ചകൾക്കായി നാളെ മുംബൈയിലേക്ക് തിരിക്കും. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള സന്നദ്ധത പരസ്യമാക്കിയ തോമസ് കെ തോമസ് പി സി ചാക്കോയെ വിമർശിക്കാനും മറന്നില്ല


TAGS :

Next Story