Quantcast

എൻസിപി മന്ത്രിസ്ഥാനത്തിൽ ഡൽഹിയിൽ ഇന്നും ചർച്ച; തോമസ് കെ.തോമസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ശരദ് പവാറിന്‍റെ അധ്യക്ഷതയിൽ ഡൽഹിയിൽ എൻസിപി ദേശീയ നേതാക്കൾ യോഗം ചേർന്ന് അന്തിമതീരുമാനം എടുക്കുമെന്നാണ് സൂചന

MediaOne Logo

Web Desk

  • Updated:

    2024-12-18 02:11:21.0

Published:

18 Dec 2024 6:42 AM IST

Thomas k Thomas
X

ഡല്‍ഹി: തോമസ് കെ.തോമസിന്‍റെ മന്ത്രി സ്ഥാനത്തിൽ ഡൽഹിയിൽ ഇന്നും ചർച്ച. പുലർച്ചെ ഡൽഹിയിൽ നിന്നും തിരിച്ച തോമസ് ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ശരദ് പവാറിന്‍റെ അധ്യക്ഷതയിൽ ഡൽഹിയിൽ എൻസിപി ദേശീയ നേതാക്കൾ യോഗം ചേർന്ന് അന്തിമതീരുമാനം എടുക്കുമെന്നാണ് സൂചന.

ഇന്നലെ വൈകിട്ട് എ.കെ ശശീന്ദ്രനെ മാറ്റി, തോമസ് കെ.തോമസിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ ശരദ് പവാറിന്‍റെയും പ്രകാശ് കാരാട്ടിന്‍റെയും സാന്നിധ്യത്തിൽ ചർച്ച നടന്നിരുന്നു. മന്ത്രി സ്ഥാനം സംബന്ധിച്ച ധാരണ പാലിക്കാത്തതിലുള്ള അതൃപ്തി പവാറിനെ തോമസ് അറിയിച്ചു. ഇത്തരത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ഉടൻ പരിഹാരം വേണമെന്നും തോമസ് കെ.തോമസ് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ഡൽഹി ചർച്ചകളിൽനിന്ന് ഒഴിവാക്കിയതിൽ കടുത്ത അതൃപ്തിയിലാണ് ശശീന്ദ്രൻ.


TAGS :

Next Story