Quantcast

തിരുവനന്തപുരം നെടുമങ്ങാട് വാഹനാപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

നെടുമങ്ങാട് കുറിഞ്ചിലക്കോട് സ്വദേശി അലൻ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    11 Oct 2026 5:25 PM IST

തിരുവനന്തപുരം നെടുമങ്ങാട് വാഹനാപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം
X

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് മുണ്ടേലയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. നെടുമങ്ങാട് കുറിഞ്ചിലക്കോട് സ്വദേശി അലൻ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 9:30ഓടെയാണ് അപകടമുണ്ടായത്.

നെട്ടിറച്ചിറയിൽ നിന്നും വെള്ളനാട് ഭാഗത്തേക്ക് വരികയായിരുന്ന അലൻ ഓടിച്ചിരുന്ന ബൈക്ക്, മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വരികയായിരുന്ന തടി ലോറിയിൽ തട്ടുകയായിരുന്നു. തുടർന്ന് കാറിന്റെ ഡോറിൽ ഇടിച്ച് റോഡിലേക്ക് യുവാവ് തെറിച്ചു വീഴുകയായിരുന്നു.

TAGS :

Next Story