Quantcast

നെടുമ്പാശ്ശേരി ലഹരിക്കടത്ത്; അന്താരാഷ്ട്ര ബന്ധമെന്ന് കസ്റ്റംസ് കണ്ടെത്തൽ

ഇവർക്ക് വേണ്ടിയാണ് മുരളീധരൻ നായർ ലഹരി കടത്തിയതെന്ന് കസ്റ്റംസ് പറയുന്നു

MediaOne Logo

Web Desk

  • Updated:

    2022-08-23 04:44:13.0

Published:

23 Aug 2022 4:39 AM GMT

നെടുമ്പാശ്ശേരി ലഹരിക്കടത്ത്; അന്താരാഷ്ട്ര ബന്ധമെന്ന് കസ്റ്റംസ് കണ്ടെത്തൽ
X

കൊച്ചി: നെടുമ്പാശ്ശേരി ലഹരിക്കടത്ത് കേസിൽ അന്താരാഷ്ട്ര ബന്ധമെന്ന് കസ്റ്റംസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ വനിത ഡൽഹിയിൽ കസ്റ്റംസ് പിടിയിലായി. യുക്കാമോ ഒമിഡു എന്ന വനിതയെയാണ് കസ്റ്റംസ് പിടികൂടിയത്. ഇവരെ കൊച്ചിയിൽ എത്തിക്കും. ഇവർക്ക് വേണ്ടിയാണ് മുരളീധരൻ നായർ ലഹരി കടത്തിയതെന്ന് കസ്റ്റംസ് പറയുന്നു. ലണ്ടനിൽ ഉള്ള ജനിഫർ എന്ന വനിതയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ആഗസ്ത് 21നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 30 കിലോ ലഹരിമരുന്ന് പിടികൂടിയത്. സിയാൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കസ്റ്റംസ് നർകോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തലിൽ മെഥാ ക്വിനോൾ ആണെന്നാണ് നിഗമനം.

അന്താരാഷ്ട്ര മാർക്കറ്റിൽ അറുപതു കോടിയോളമാണ് ഇതിന് വിലവരുന്നത്. പിടിച്ചെടുക്കപ്പെട്ട ലഹരി വസ്തു തുടർ പരിശോധനക്കായി സർക്കാർ ലബോറട്ടറിയിലേക്ക് അയച്ചു.സിംബാബ്‌വെയിൽ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരൻ നായരിൽ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. കൊച്ചിയിൽനിന്നും ഡൽഹിയിലേക്കുള്ള യാത്രക്കായി എയർ ഏഷ്യ വിമാനത്തിൽ കയറവെ ബാഗേജ് പരിശോധന നടത്തിയപ്പോഴായിരുന്നു കണ്ടെത്തൽ. സിയാലിന്റെ അത്യാധുനിക 'ത്രി ഡി എം ആർ ഐ' സ്‌കാനിങ് യന്ത്രം ഉപയോഗിച്ച് സിയാലിന്റെ തന്നെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചിരുന്ന ലഹരി വസ്തു കണ്ടെത്തിയത്.

TAGS :

Next Story