Quantcast

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും

കേസിൽ സുഹൈലിനും മറ്റ് മൂന്ന് പ്രതികൾക്കും ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-11-16 02:29:00

Published:

16 Nov 2026 6:52 AM IST

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും
X

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും. ഒരു മാസത്തിലേറെ റിമാൻഡ് തടവുകാരനായി ബോസ്റ്റൽസ്കൂളിൽ കഴിഞ്ഞ ശേഷമാണ് സുഹൈൽ പുറത്തിറങ്ങുന്നത്. കേസിൽ സുഹൈലിനും മറ്റ് മൂന്ന് പ്രതികൾക്കും ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

എന്നാൽ രണ്ടും മൂന്നും നാലും പ്രതികൾ നേരത്തെ പുറത്തിറങ്ങിയപ്പോൾ, സുഹൈൽ സജീവിന്റെ മോചനം പത്ത് ദിവസത്തേക്ക് കൂടി നീട്ടാനായിരുന്നു ഹൈക്കോടതി നിർദേശം. നേരത്തെ മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം മൂന്നുപേരുടെ ജീവനെടുത്ത അപകടത്തിൽ അതിവേഗം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം. സുഹൈൽ സജീവിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തിയുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നത്. എറണാകുളം റൂറൽ പൊലീസ് മേധാവി സുദർശന്റെ കീഴിൽ ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. വാഹനാപകടം നടന്ന് ഒരു മാസം മാത്രം പിന്നിടുമ്പോഴേക്കും കുറ്റപത്രമെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.

വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ഇഡിആര്‍ പരിശോധനാഫലം ശരിവച്ചിരുന്നു. അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുന്‍പ് വേഗത 162 കിലോമീറ്ററായിരുന്നുവെന്നും, വാഹനം 500 മീറ്റര്‍ ദൂരം പിന്നിട്ടത് വെറും 11 സെക്കന്‍ഡ് കൊണ്ടാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ബിഎംഡബ്ല്യൂ അന്വേഷണസംഘത്തിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

TAGS :

Next Story