Quantcast

നെടുമ്പാശ്ശേരി അപകടം: പ്രതി സുഹൈൽ സജീവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

വിശദമായ ചോദ്യം ചെയ്യലിനും വിവരശേഖരണത്തിനുമായി രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകുക

MediaOne Logo

Web Desk

  • Published:

    13 Oct 2026 6:17 AM IST

നെടുമ്പാശ്ശേരി അപകടം: പ്രതി സുഹൈൽ സജീവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
X

കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. വിശദമായ ചോദ്യം ചെയ്യലിനും വിവരശേഖരണത്തിനുമായി രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകുക. സുഹൈലിനെ കൂടാതെ മിനി കൂപ്പറിൽ ഉണ്ടായിരുന്ന നാലുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് മദ്യം വിളമ്പിയ വൈറ്റില, പാലാരിവട്ടം, ആലുവ എന്നിവടങ്ങളിലെ ബാറുകളെക്കതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ചായക്കടയിൽനിന്ന് സ്കൂട്ടറിൽ അത്താണി ഭാഗത്തേക്ക് പോകുകയായിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവരുടെ വാഹനത്തിന് പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ ഇടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു മരിച്ച മൂന്ന് പേരും. കർണാടക സ്വദേശിയാണ് ഇജാസ്. ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്.

അപകടസമയത്ത് കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി നിനവിനെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാതിരുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന 19കാരനായ സുഹൈൽ സജീവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.

സുഹൈലിന് മദ്യം നൽകിയ ബാറുകൾ കണ്ടെത്തി നടപടി സ്വീകരിക്കാനും എക്സൈസ് മന്ത്രി നിർദേശം നൽകിയിരുന്നു. വിവിധ ബാറുകളിൽ കയറി പ്രതി മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നിർദേശം. അതേസമയം, പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോൾ ഒരാൾ മർദിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.

TAGS :

Next Story