Quantcast

സിഐഎസ്എഫുകാർ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസ്; ആഭ്യന്തര അന്വേഷണം ആരംഭിച്ചു

കഴിഞ്ഞ ദിവസം രാത്രിയിലാണ് ഐവിൻ ജിജോയെ രണ്ട് സഐഎസ്എഫുകാർ കാറിടിച്ച് കൊലപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-05-17 06:40:39.0

Published:

17 May 2025 10:07 AM IST

ivin jijo
X

കൊച്ചി: എറണാകുളത്ത് സിഐഎസ്എഫുകാർ കാറിടിച്ചു യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. സിഐഎസ്എഫ് ഡിഐജി ആർ. പൊന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഐവിൻ ജിജോയെ രണ്ട് സഐഎസ്എഫുകാർ കാറിടിച്ച് കൊലപ്പെടുത്തിയത്.

അതേസമയം കേസിൽ കേസിൽ പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. സിഐഎസ്എഫ് ഉദ്യോഗസ്ഥരായ വിനയകുമാർ ദാസ്, മോഹൻ എന്നിവരെ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മേയ് 29 വരെ റിമാൻഡ് ചെയ്തിരുന്നു. കൊല്ലാൻ വേണ്ടിയാണ് കാറടിപ്പിച്ചത് എന്നാണ് റിമാൻ റിപ്പോർട്ടിൽ ഉള്ളത്. കാറിനടിയിൽപ്പെട്ട ഐവിൻ ജിജോയെ 30 മീറ്ററിൽ അധികമാണ് വലിച്ചിഴച്ചത്. പ്രതികൾക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചേർത്ത് ശിക്ഷ കടുപ്പിക്കണം എന്ന ആവശ്യം ശക്തമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നലെ കോടതി പരിസരത്ത് യൂത്ത് കോൺഗ്രസിന്‍റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ പ്രതിഷേധം ഉണ്ടായിരുന്നു.




TAGS :

Next Story