ലഹരിയിൽ നിന്നും മോചനം വേണം; സഹായം തേടി യുവാവ് പൊലീസ് സ്റ്റേഷനിൽ
ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും യുവാവ് പൊലീസിനോട് പറഞ്ഞു

മലപ്പുറം: മലപ്പുറം താനൂരിൽ ലഹരിയിൽ നിന്ന് മോചനം നേടാൻ സഹായം അഭ്യർഥിച്ച് യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തി . ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാളെ പൊലീസ് ഡീ അഡിക്ഷൻ സെന്‍ററിലേക്ക് മാറ്റി. ലഹരി തന്നെ നശിപ്പിച്ചെന്നും ലഹരി ഉപയോഗം തുടങ്ങാൻ എളുപ്പമെന്നും നിർത്താൻ കഴിയില്ലെന്നും യുവാവ് പറഞ്ഞു. ലഹരിയിൽ മോചിപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ നൽകുമെന്ന് ബോധവത്ക്കരണത്തിനിടെ താനൂർ ഡിവൈഎസ്പി പറഞ്ഞിരുന്നു.
അതിനിടെ കണ്ണൂർ പറശ്ശിനികടവ് കോൾമൊട്ടയിൽ എംഡിഎംഎയുമായി യുമായി നാല് പേർ പിടിയിൽ. മട്ടന്നൂർ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷിൽ, ഇരിക്കൂർ സ്വദേശിനി റഫീന,കണ്ണൂർ സ്വദേശിനി ജസീന എന്നിവരാണ് പിടിയിലായത് . ലോഡ്ജിൽ മുറിയെടുത്തായിരുന്നു ഇവരുടെ ലഹരി ഉപയോഗം. പ്രതികളിൽ നിന്ന് 490 മില്ലിഗ്രാം എം ഡി എം എ യും ടെസ്റ്റ് ട്യൂബുകളും ലാമ്പുകളും പിടികൂടി.
Adjust Story Font
16

