Quantcast

നീലിക്കണ്ടി പക്കർ ഹാജി നിര്യാതനായി

കൽപ്പറ്റ ദാറുൽ ഫലാഹ്, വയനാട് മുസ്‌ലിം ഓർഫനേജ് മുട്ടിൽ എന്നിവ സ്ഥാപിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    16 Sept 2022 10:02 PM IST

നീലിക്കണ്ടി പക്കർ ഹാജി നിര്യാതനായി
X

കേരള മുസ്ലിം ജമാഅത്തിന്റെ സ്ഥാപകംഗവും വയനാട്ടിലെ പ്രമുഖ പ്ലാന്ററുമായ പക്കർ ഹാജി (79) നിര്യാതനായി. കൽപ്പറ്റ അഡ്‌ലെയ്ഡിലെ നീലിക്കണ്ടി കുടുംബാംഗം ആണ്. കൽപ്പറ്റ ദാറുൽ ഫലാഹ്, വയനാട് മുസ്‌ലിം ഓർഫനേജ് മുട്ടിൽ എന്നിവ സ്ഥാപിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ വലിയുപ്പയുടെ പേരിൽ സ്ഥാപിച്ച കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിന്റെ വിപുലീകരണത്തിനും നേതൃത്വം നൽകി.

മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ ജനറൽ സെക്രട്ടറി, ദാറുൽ ഫലാഹ് ജനറൽ സെക്രട്ടറി, എസ്‌വൈഎസ് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. നിലവിൽ മർകസ് സെൻട്രൽ കമ്മറ്റി എക്‌സിക്യുട്ടീവ് അംഗവും, ദാറുൽഫലാഹ് ട്രഷറർ, കൽപ്പറ്റ ചെറിയപള്ളി, അഡ്‌ലെയ്ഡ് പള്ളി എന്നിവയുടെ മുതവല്ലിയുമാണ്. കല്ലങ്കോടൻ ഖദീജ ഹജ്ജുമ്മയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഹാരിസ്, ഹസീന.

Neelikandi Pakker Haji passed away

TAGS :

Next Story