Quantcast

സംസ്ഥാന നേതാക്കളടക്കം അടിത്തട്ടിലേക്കിറങ്ങണം; മുസ്ലീം ലീഗില്‍ സമഗ്ര മാറ്റത്തിന് കളമൊരുങ്ങുന്നു

വാർഡ് കമ്മറ്റി പ്രസിഡന്റുമാരെയും ജനറൽ സെക്രട്ടറിമാരെയുമടക്കം സംസ്ഥാന നേതൃത്വം നേരിൽകണ്ട് ചർച്ച നടത്തണം

MediaOne Logo

Web Desk

  • Published:

    28 Aug 2021 9:36 PM IST

സംസ്ഥാന നേതാക്കളടക്കം അടിത്തട്ടിലേക്കിറങ്ങണം; മുസ്ലീം ലീഗില്‍ സമഗ്ര മാറ്റത്തിന് കളമൊരുങ്ങുന്നു
X

നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ തുടർച്ചയായി പ്രതിസന്ധികളിൽ ബുദ്ധിമുട്ടുന്ന മുസ്ലീം ലീഗിനെ വീണ്ടും ശക്തിപ്പെടുത്താനുള്ള നടപടികളിലേക്ക് കടന്ന് നേതൃത്വം.

മുസ്‌ലിം ലീഗിന്റെ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തന രൂപരേഖയുടെ കരടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നേതാക്കൾ അണികളിലേക്ക് ഇറങ്ങാനാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. കോഴിക്കോട് ചേർന്ന് പത്തംഗ ഉപസമിതി തയാറാക്കിയ കരട് റിപ്പോർട്ടിലാണ് നിർദേശങ്ങളുള്ളത്. പാർട്ടിയുടെ സംസ്ഥാന നേതാക്കളടക്കം അടിത്തട്ടിലേക്ക് പോകണമെന്നാണ് നിർദേശം.

വാർഡ് കമ്മറ്റി പ്രസിഡന്റുമാരെയും ജനറൽ സെക്രട്ടറിമാരെയുമടക്കം സംസ്ഥാന നേതൃത്വം നേരിൽകണ്ട് ചർച്ച നടത്തണം. മുഴുവൻ സംസ്ഥാന നേതാക്കളും പങ്കെടുക്കുന്ന കൺവെൻഷനുകൾ എല്ലാ ജില്ലകളിലും നടത്താനും നിർദേശമുണ്ട്.

കൂടാതെ ജില്ലാ തലത്തിൽ അച്ചടക്ക സമിതി രൂപീകരിക്കണമെന്നും സാംസ്‌കാരിക നായകരുമായി നേതൃത്വം കൂടിക്കാഴ്ച നടത്തണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

TAGS :

Next Story