Quantcast

ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് കീഴിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നാല് കോഴ്‌സുകൾ റദ്ദാക്കിയ വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    11 July 2026 8:48 AM IST

ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി
X

കോഴിക്കോട്: ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി. കടമത്ത് ദ്വീപിലെ സർക്കാർ കോളജിൽ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സ് അനുവദിച്ചു ആന്ത്രോത്ത് ദ്വീപിലെ സർക്കാർ കോളജിൽ ബിബിഎ ടൂറിസം, ബിഎസ്‌സി സൈക്കോളജി, ബി വോക് ഫുഡ് പ്രാസസിങ്ങ് ആന്റ് പ്രിസർവേഷൻ എന്നീ കോഴ്‌സുകളും അനുവദിച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് കീഴിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നാല് കോഴ്‌സുകൾ റദ്ദാക്കിയ വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. റദ്ദാക്കിയ നാല് കോഴ്‌സുകൾക്ക് പകരം മറ്റ് നാല് കോഴ്‌സുകൾ അനുവദിച്ചാണ് ഉത്തരവിറങ്ങിയത്.

ലക്ഷദ്വീപിലെ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് വളരെ പരിമിതമായ സൗകര്യമാണുള്ളത്. അതിനിടെയാണ് നാല് കോഴ്‌സുകൾ റദ്ദാക്കിയത്. അഡ്മിഷൻ നടക്കുന്നതിനിടെ കോഴ്‌സുകൾ റദ്ദാക്കിയതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.

TAGS :

Next Story