Quantcast

കോവിഡ് വ്യാപനം അധികമാകുന്ന ജില്ലയില്‍ ലോക്ഡൌണ്‍: മുഖ്യമന്ത്രി

കോവിഡ് വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്. എല്ലാ തലത്തിലും ഇടപെടൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

MediaOne Logo

Shefi Shajahan

  • Published:

    30 April 2021 12:51 PM GMT

കോവിഡ് വ്യാപനം അധികമാകുന്ന ജില്ലയില്‍ ലോക്ഡൌണ്‍: മുഖ്യമന്ത്രി
X

സംസ്ഥാനത്തെ കോവിഡ് സ്ഥിതി രൂക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കും. എല്ലാ തലത്തിലും ഇടപെടൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് വ്യാപനം അധികമാകുന്ന ജില്ലയില്‍ ലോകഡൌണ്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കും. ഹോട്ടലുകളിലും റസ്റ്റോറന്‍റിലും പാർസൽ ഹോം ഡെലിവറി നടത്താം. സുഗമമായ ചരക്ക് നീക്കം ഉറപ്പാക്കും. എയർപോർട്ട് റെയിൽവേ യാത്രക്കാർക്ക് തടസമുണ്ടാകില്ല. ടെലികോം മേഖലക്ക് പ്രവർത്തിക്കാം. ആൾക്കൂട്ടം അനുവദിക്കില്ല. അതിഥി തൊഴിലാളികൾക്ക് ജോലി ചെയ്യുന്നതിൽ തടസമില്ല. റേഷൻ സിവിൽ സപ്ലൈസ് സ്ഥാപനങ്ങൾ തുറക്കും. ഇക്കാര്യത്തില്‍ വിശദമായ ഉത്തരവ് ഇറക്കും. എല്ലാ ആരാധനാലയങ്ങളിലും 50 പേർ എന്ന കണക്ക് അനുവദിക്കില്ല. വലിയ സൗകര്യമുള്ള സ്ഥലത്ത് 50 പേർ എന്നും സൗകര്യം കുറഞ്ഞ സ്ഥലത്ത് അതിനനുസരിച്ച് ആളെ കുറക്കുകയും ചെയ്യണം എന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി അധിക സമയം ഇല്ല. ആൾക്കൂട്ടങ്ങൾ മാഹാമാരിയെ ശക്തമാക്കും. അതിന് ഇടവരുത്തരുത്ത്. മാസ്ക് ഉപയോഗം കർക്കശമാക്കണം. മുഖ്യമന്ത്രി പറഞ്ഞു. വീടിന് പുറത്ത് എവിടെയും ഡബിൾ മാസ്ക് ധരിക്കണം. സർജിക്കൽ മാസ്കിന് മുകളിൽ തുണി മാസ്ക് ഇടണം. സിനിമാ-സാംസ്കാരിക മേഖലയിലെ പ്രമുഖരും, മതമേലധ്യക്ഷൻമാരും, രാഷ്ട്രീയ പ്രമുഖരും മാധ്യമ പ്രവർത്തകരും മാസ്ക് ധരിക്കണം. മാസ്ക് ധരിക്കുന്നതിൽ അലംഭാവവും അടുത്ത് ഇടപഴലും ഉണ്ടാകരുത്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും പ്രവർത്തിക്കണം. വിമർശനങ്ങൾ അനിവാര്യമാണ് പക്ഷേ വാസ്തവ വിരുദ്ധവും അതിശയോക്തികരവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. മുന്നറിയിപ്പും താക്കീതും നൽകിയിട്ടും അനുസരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടിയുണ്ടാകും. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


TAGS :

Next Story