നിർമാണ ചെലവിനേക്കാൾ പാലിയേക്കരയിൽ ടോൾ പിരിച്ചു; പാലിയേക്കര ടോൾ പിരിവിനെതിരെ ഹൈക്കോടതിയിൽ പുതിയ ഹരജി
നിലവിൽ 2008 വരെയാണ് ടോൾ പിരിവിന്റെ കാലാവധിയെന്നും നിയമപ്രകാരമുള്ള സമയപരിധിയേക്കാളേറെ ടോൾ പിരിച്ചിട്ടുണ്ടെന്നും പിരിവ് താത്ക്കാലികമായി മരവിപ്പിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവിനെതിരെ ഹൈക്കോടതിയിൽ പുതിയ ഹരജി. നിർമാണ ചെലവിനേക്കാൾ പാലിയേക്കരയിൽ ടോൾ പിരിച്ചു. നിർമാണം നടക്കുന്ന ഭാഗങ്ങളിൽ ടോൾ ഒഴിവാക്കണമെന്നും ഹരജിയിൽ പറയുന്നു.
നേരത്തെ, ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹരജികളിലെ പ്രധാന ഹരജിക്കാരൻ ഷാജി കോടങ്കണ്ടത്ത് തന്നെയാണ് ഹരജി നൽകിയിരിക്കുന്നത്. നിലവിൽ 2008 വരെയാണ് ടോൾ പിരിവിന്റെ കാലാവധിയെന്നും നിയമപ്രകാരമുള്ള സമയപരിധിയേക്കാളേറെ ടോൾ പിരിച്ചിട്ടുണ്ടെന്നും പിരിവ് താത്ക്കാലികമായി മരവിപ്പിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. മണ്ണുത്തി മുതൽ ഇടപ്പള്ളി വരെ പലയിടങ്ങളിലും നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നേരത്തെ, നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നെങ്കിലും ഇതിൽ പുരോഗതിയൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിരിവ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ടോൾ പിരിച്ചെടുക്കാനുള്ള പരിധി അങ്കമാലി മുതൽ ഇടപ്പള്ളി വരെയുള്ള സ്ഥലങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത ഹിയറിങിൽ കൂടുതൽ വാദങ്ങൾ നടക്കും.
നേരത്തെ, നൽകിയ ഹരജി പരിഗണിച്ചുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ ടോൾ പിരിക്കാൻ കോടതി അനുമതി നൽകിയിരുന്നില്ല. ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യം നിരവധി തവണ കോടതി തള്ളിയിരുന്നു.
Adjust Story Font
16

