Quantcast

തിരുവനന്തപുരം മെഡിക്കൽ കോളജില്‍ പുതിയ സൂപ്രണ്ട് ഉടന്‍

ഡെപ്യൂട്ടി സൂപ്രണ്ട് സി.ജി ജയചന്ദ്രന് താൽക്കാലിക ചുമതല നൽകും

MediaOne Logo

Web Desk

  • Published:

    19 Sept 2025 7:49 AM IST

തിരുവനന്തപുരം മെഡിക്കൽ കോളജില്‍ പുതിയ സൂപ്രണ്ട് ഉടന്‍
X

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിന്‍റെ പുതിയ സൂപ്രണ്ടിനെ ഉടൻ തീരുമാനിക്കും.ഡെപ്യൂട്ടി സൂപ്രണ്ട് സി.ജി ജയചന്ദ്രന് താൽക്കാലിക ചുമതല നൽകും. അനസ്തേഷ്യ വിഭാഗം ഡോക്ടറാണ് ജയചന്ദ്രൻ.

നിലവിലെ സൂപ്രണ്ട് ഡോ. സുനിൽകുമാർ നിലവിൽ അവധിയിലാണ്.തന്നെ സൂപ്രണ്ട് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുനിൽകുമാർ കഴിഞ്ഞദിവസം പ്രിൻസിപ്പലിന് കത്ത് നൽകിയിരുന്നു. എന്നാല്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് സ്ഥാനം നിലവിൽ രാജി വെച്ചിട്ടില്ലെന്ന് ഡോ.സുനിൽകുമാർ പറഞ്ഞിരുന്നു.രാജിവെച്ചന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും സൂപ്രണ്ട് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെന്നും സുനിൽകുമാർ പറഞ്ഞു.തന്റെ ആവശ്യം അംഗീകരിച്ചു ഉത്തരവ് ഇറങ്ങുന്നത് വരെ സൂപ്രണ്ടായി തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ഉപകരണമില്ലാതെ ശസ്ത്രക്രിയ മുടങ്ങിയ യൂറോളജി വകുപ്പിൽ ഇന്ന് ചെന്നൈയിൽ നിന്ന് ഉപകരണം എത്തിക്കും. തിരുവനന്തപുരം വൃക്കയിലെ കല്ലു മാറ്റുന്നതിന് ഉപയോഗിക്കുന്ന ഫ്ലെക്സി സ്കോപ്പ് ഉപകരണമാണ് വകുപ്പിൽ ഇല്ലാത്തത്.ഉപകരണം ഇന്ന് എത്തിക്കുന്നതോടെ മാറ്റിവെച്ച ശസ്ത്രക്രിയകൾ അടക്കം നടത്താൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് മെഡിക്കൽ കോളജ് അധികൃതർ.

അതോടൊപ്പം വിവിധ വകുപ്പുകളിൽ ഉപകരണ ക്ഷാമം ഉണ്ടെന്ന് അറിയിച്ചതിലും പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.അതേസമയം, പണം പൂർണമായി ലഭിച്ചാലേ ഉപകരണങ്ങൾ വിതരണം ചെയ്യൂ എന്ന നിലപാടിലാണ് വിതരണക്കാർ.

TAGS :

Next Story