Quantcast

നവജാത ശിശുക്കളെ കുഴിച്ചിട്ട കേസ്: രണ്ടാമത്തെ കുട്ടിയുടെ അസ്ഥിയും കണ്ടെത്തി

പ്രതി ഭവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അസ്ഥി കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    30 Jun 2025 3:49 PM IST

നവജാത ശിശുക്കളെ കുഴിച്ചിട്ട കേസ്: രണ്ടാമത്തെ കുട്ടിയുടെ അസ്ഥിയും കണ്ടെത്തി
X

തൃശൂര്‍: പുതുക്കാട് നവജാത ശിശുക്കളെ കൊന്ന കേസില്‍ രണ്ടാമത്തെ കുട്ടിയുടെ അസ്ഥിയും കണ്ടെത്തി. പ്രതി ഭവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അസ്ഥി കണ്ടെത്തിയത്. മറ്റൊരു പ്രതിയായ അനീഷയുടെ വീട്ടിലെ പരിശോധനയില്‍ ആദ്യ കുട്ടിയുടെ അസ്ഥി കണ്ടെത്തിയിരുന്നു.

ഇന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കും. ഗര്‍ഭത്തെ ചൊല്ലി അയല്‍വാസികളുമായടക്കം തര്‍ക്കം ഉണ്ടായിരുന്നതായും അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാണ് അനിഷ അയല്‍വാസികളില്‍ നിന്ന് വിവരം മറച്ചുവെച്ചതെന്നും പൊലീസ് പറയുന്നു.

മരിച്ച രണ്ട് നവജാതശിശുക്കളെയും അമ്മ അനിഷയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മാതാപിതാക്കളായ ഭവിനും അനിഷക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. രണ്ട് കൊലപാതകങ്ങളിലായി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തു. ഭവിന്റെയും അനിഷയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

TAGS :

Next Story