Quantcast

എറണാകുളത്ത് നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കെട്ടി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-10-08 16:33:52.0

Published:

8 Oct 2023 7:57 PM IST

എറണാകുളത്ത് നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
X

കൊച്ചി: പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുണിയിൽ പൊതിഞ്ഞു കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. മുടിക്കൽ ഇരുമ്പു പാലത്തിന് ചേർന്നൊഴുകുന്ന തോടിന്റെ കരയിലാണ് മൃതദേഹം കണ്ടത്. പരിസരത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകിട്ട് ആറു മണിയോടെയാണ് കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ് മുഖം കാണാവുന്ന രീതിയിൽ ഒരു ബിഗ് ഷോപ്പറിന് അകത്തായിരുന്നു മൃതദേഹം. മൃതശരീരം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടില്ല.

TAGS :

Next Story