പത്തനംതിട്ട നവജാതശിശുവിന്‍റെ മരണം; മരിച്ചത് കുഞ്ഞിന്‍റെ വായ പൊത്തിപ്പിടിച്ചപ്പോഴെന്ന് യുവതിയുടെ മൊഴി
കാമുകനിൽ നിന്നാണ് ഗർഭിണിയായതെന്നും ഇക്കാര്യം കുടുംബാംഗങ്ങളോട് മറച്ചുവെച്ചുവെന്നും മൊഴി നൽകി

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശു മരിച്ചത് കുഞ്ഞിന്‍റെ വായ പൊത്തിപ്പിടിച്ചപ്പോഴെന്ന് യുവതിയുടെ മൊഴി. കുഞ്ഞ് കരഞ്ഞപ്പോഴാണ് വായ പൊത്തിപ്പിടിച്ചത്. കാമുകനിൽ നിന്നാണ് ഗർഭിണിയായതെന്നും ഇക്കാര്യം കുടുംബാംഗങ്ങളോട് മറച്ചുവെച്ചുവെന്നും മൊഴി നൽകി.
ഇന്ന് പുലര്‍ച്ചെ നാലിനാണ് പെൺകുഞ്ഞിനെ പ്രസവിച്ചത്. പൊക്കിൾകൊടി യുവതി തന്നെ മുറിച്ച് നീക്കി.ശേഷം കുഞ്ഞിനെ ശുചിമുറിയിൽ വെച്ചു. മൃതശരീരം ചേമ്പിലയിൽ പൊതിഞ്ഞ് അയൽ വീടിന്‍റെ പരിസരത്ത് വെച്ചതും യുവതി തന്നെയാണ്. കുഞ്ഞിന്‍റെ പോസ്റ്റുമോർട്ടം നാളെ നടക്കും.
Next Story
Adjust Story Font
16

